/kalakaumudi/media/media_files/2025/12/12/rajani-pm-2025-12-12-12-25-21.jpg)
ന്യൂഡല്‍ഹി: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിനിമാലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന രജിനിയെ സംബന്ധിച്ച് ഈ വര്‍ഷം ഏറെ പ്രത്യേകതയുള്ളതാണ്. അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യത്തോടെയുള്ള ജീവിതവും നേരുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചു.
രജനീകാന്തിന് പിറന്നാള്‍ ആശംസകള്‍. തലമുറകളെ ആകര്‍ഷിച്ച അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ വലിയ പ്രശംസ നേടിയിട്ടുണ്ട്. വിവിധ വേഷങ്ങളിലൂടേയും ജോണറുകളിലൂടെയും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ എല്ലായ്‌പ്പോഴും പുതിയ 'ബെഞ്ച്മാര്‍ക്ക്' സൃഷ്ടിച്ചു. അദ്ദേഹത്തെ സംബന്ധിച്ച് വളരെ പ്രത്യേകതയുള്ള വര്‍ഷമാണിത്. സിനിമാലോകത്ത് അദ്ദേഹം 50 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യമാര്‍ന്ന ജീവിതവും നേരുന്നു.
ലോകത്തെവിടെയും ആരാധകരുള്ള താരമാണ് രജനീകാന്ത്. ജന്മദിനവും സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെയും ഭാഗമായി രജനിയുടെ സൂപ്പര്‍ഹിറ്റ് സിനിമയായ 'പടയപ്പ' 25 വര്‍ഷത്തിനുശേഷം വെള്ളിയാഴ്ച വീണ്ടും റിലീസ് ചെയ്യുന്നുണ്ട്.1975 ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത 'അപൂര്‍വ രാഗങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് രജനി അഭിനയരംഗത്തെത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
