'പ്രൈവറ്റ് 'ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

'ലെറ്റ്‌സ് ഗോ ഫോര്‍ എ വാക്ക്' എന്ന ടാഗ്ലൈനില്‍ അവതരിപ്പിക്കുന്ന ''പ്രൈവറ്റ് ' ആഗസ്റ്റ് ഒന്നിന് പ്രദര്‍ശനത്തിനെത്തും. ബാലന്‍ മാരാര്‍ എന്ന ഇന്ദ്രന്‍സിന്റെയും അഷിത ബീഗം എന്ന മീനാക്ഷിയുടെയും കഥാപാത്രങ്ങളുടെ പേരുകള്‍ മാത്രമാണ് ഇതുവരെ ചിത്രത്തിന്റെ അണിയറക്കാര്‍ പുറത്ത് വിട്ടിരുന്നത്.

author-image
Sneha SB
New Update
PRIVATE MOVIE


ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്,അന്നു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'പ്രൈവറ്റ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.കഴിഞ്ഞ ദിവസം ഇരുവരുടെയും തങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ടിരുന്നു. 'ലെറ്റ്‌സ് ഗോ ഫോര്‍ എ വാക്ക്' എന്ന ടാഗ്ലൈനില്‍ അവതരിപ്പിക്കുന്ന ''പ്രൈവറ്റ് '  ആഗസ്റ്റ് ഒന്നിന് പ്രദര്‍ശനത്തിനെത്തും.  ബാലന്‍ മാരാര്‍ എന്ന ഇന്ദ്രന്‍സിന്റെയും  അഷിത ബീഗം എന്ന മീനാക്ഷിയുടെയും കഥാപാത്രങ്ങളുടെ പേരുകള്‍ മാത്രമാണ് ഇതുവരെ ചിത്രത്തിന്റെ അണിയറക്കാര്‍ പുറത്ത് വിട്ടിരുന്നത്. 
സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ബാനറില്‍ വി കെ ഷബീര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം ഫൈസല്‍ അലി നിര്‍വ്വഹിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിന്‍ സത്യ നിര്‍വ്വഹിക്കുന്നു.ലൈന്‍ പ്രൊഡ്യൂസര്‍-തജു സജീദ്,എഡിറ്റര്‍- ജയകൃഷ്ണന്‍, വസ്ത്രാലങ്കാരം-സരിത സുഗീത്,മേക്കപ്പ്-ജയന്‍ പൂങ്കുളം, ആര്‍ട്ട്-മുരളി ബേപ്പൂര്‍,പ്രൊഡക്ഷന്‍ ഡിസൈന്‍-സുരേഷ് ഭാസ്‌കര്‍,സൗണ്ട് ഡിസൈന്‍-അജയന്‍ അടാട്ട്,സൗണ്ട് മിക്‌സിംഗ്-പ്രമോദ് തോമസ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍ സ്റ്റില്‍സ്-അജി കൊളോണിയ,പി ആര്‍ ഒ-എ എസ് ദിനേശ്.

meenakshi anoop actor indrans New movie