അച്ഛാ, നാഗാര്‍ജുന അങ്കിള്‍ ചോദിക്കുന്നു, ഒരു പടത്തില്‍ അഭിനയിക്കാമോ എന്ന്...

കല്യാണി ഒരിക്കലും സിനിമയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് പ്രിയദര്‍ശന്‍ പറയുന്നു ഇപ്പോഴും മകളെന്ന നിലയില്‍ കല്യാണിയെ ഇങ്ങനെ സങ്കല്പിക്കാനാവുന്നില്ല. 

author-image
Rajesh T L
New Update
priyadarshan-kalyani

priyadarshan-kalyani

മലയാളികള്‍ക്ക് ഒട്ടനവധി ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. ഇപ്പോഴിതാ മകള്‍ കല്യാണിയെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുന്നു. കല്യാണി ഒരിക്കലും സിനിമയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് പ്രിയദര്‍ശന്‍ പറയുന്നു ഇപ്പോഴും മകളെന്ന നിലയില്‍ കല്യാണിയെ ഇങ്ങനെ സങ്കല്പിക്കാനാവുന്നില്ല. 

മക്കളെപ്പോലുള്ളവര്‍ എടുക്കുന്ന സിനിമയ്ക്ക് അച്ഛനെപ്പോലുള്ളവരുടെ പ്രാര്‍ത്ഥനയുണ്ടാവും. വിജയിക്കുമോ പരാജയപ്പെടുമോ എന്ന് നോക്കിയല്ല സിനിമകള്‍ ചെയ്യുന്നത്. വിജയവും പരാജയവും ഒരു സംവിധായകന്റെ ജീവിതത്തിലുള്ളതാണ്. സിനിമയോട് പാഷനുള്ളവരെ പരാജയങ്ങള്‍ ബാധിക്കില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 

കല്യാണി പ്രിയദര്‍ശന്‍ മുഖ്യ വേഷത്തിലെത്തുന്ന ലോക: ചാപ്റ്റര്‍ 1 ചന്ദ്ര എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രിയദര്‍ശന്റെ വാക്കുകള്‍ ഇങ്ങനെ: 'ഞാനെന്റെ ജീവിതത്തില്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല എന്റെ മകള്‍ സിനിമയിലെത്തുമെന്ന്. ഒരുദിവസം അവള്‍ എന്നോട് വന്നുചോദിച്ചു, അച്ഛാ നാഗാര്‍ജുന അങ്കിള്‍ പറയുന്നു ഒരു പടത്തില്‍ അഭിനയിക്കാമോ എന്ന്. ഞാന്‍ ചോദിച്ചു നിന്നെക്കൊണ്ട് കഴിയുമോ എന്ന്. അവരങ്ങനെ പറയും, നമ്മുടെ കഴിവിനെക്കുറിച്ച് നമുക്കൊരു ബോധമുണ്ടാവണമെന്ന്. ശ്രമിച്ചുനോക്കാം, നഷ്ടപ്പെടാനൊന്നുമില്ലല്ലോ എന്ന് അവള്‍ പറഞ്ഞു, ആയിക്കോട്ടെയെന്ന് ഞാനും. അങ്ങനെയാണ് കല്യാണി അഭിനയിക്കാന്‍ തുടങ്ങിയത്. പ്രിയദര്‍ശന്‍ പറയുന്നു.

movie movie news