സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നിർമ്മാതാവിന്റെ പരാതി; ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ അടക്കം 9 പേർക്കെതിരെ കേസ്

വനിതാ നിർമാതാവിന്റെ മാനസിക പീഡന പരാതിയിൽ ലിസ്റ്റിൻ സ്റ്റീഫൻ, ആന്റോ ജോസഫ്, അനിൽ തോമസ്, ബി രാഗേഷ് എന്നിവരുൾപ്പടെ ഒൻപത് പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.

author-image
Anagha Rajeev
New Update
listin stephan anto joseph

വനിതാ നിർമ്മാതാവിന്റെ പരാതിയിൽ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്. വനിതാ നിർമാതാവിന്റെ മാനസിക പീഡന പരാതിയിൽ ലിസ്റ്റിൻ സ്റ്റീഫൻ, ആന്റോ ജോസഫ്, അനിൽ തോമസ്, ബി രാഗേഷ് എന്നിവരുൾപ്പടെ ഒൻപത് പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതി. അസോസിയേഷൻ യോഗത്തിലേക്ക് വിളിച്ച് മോശമായി പെരുമാറി എന്ന് പരാതിയിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് വനിതാ നിർമ്മാതാവ് പരാതി നൽകിയത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പരാതി നൽകിയ തന്നെ മാനസികമായി തളർത്തിയെന്നാണ് വനിതാ നിർമ്മാതാവ് ആരോപിക്കുന്നത്.

Anto Joseph listin stephen