'ദശലക്ഷങ്ങളുടെ ഹൃദയം സ്വന്തമാക്കിയവൻ'; വിരാടിനൊപ്പമുള്ള ചിത്രവുമായി രാധിക

വ്യാഴാഴ്ച ലണ്ടനിൽനിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് രാധികയും കോഹ്ലിയും വിമാനത്തിൽവെച്ച് കണ്ടത്. നിരവധി പേരാണ് രാധികയുടെ പോസ്റ്റിന് പ്രതികരണവുമായെത്തിയത്.

author-image
Vishnupriya
New Update
virat
Listen to this article
0.75x1x1.5x
00:00/ 00:00

ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്ലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി രാധികാ ശരത്കുമാർ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ക്രിക്കറ്റിനോടുള്ള കോഹ്ലിയുടെ ആത്മാർത്ഥതയേക്കുറിച്ച് നടി ഏതാനും വാക്കുകളും കുറിച്ചു. 

വ്യാഴാഴ്ച ലണ്ടനിൽനിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് രാധികയും കോഹ്ലിയും വിമാനത്തിൽവെച്ച് കണ്ടത്. നിരവധി പേരാണ് രാധികയുടെ പോസ്റ്റിന് പ്രതികരണവുമായെത്തിയത്.

'തൻ്റെ കളിയോടുള്ള പ്രതിബദ്ധതയിലൂടെ അദ്ദേഹം നമ്മളിൽ അഭിമാനം നിറയ്ക്കുന്നു. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്നതിൽ വളരെയേറെ സന്തോഷമുണ്ട്. സെൽഫിക്ക് നന്ദി.' രാധിക കുറിച്ചു. ദശലക്ഷങ്ങളുടെ ഹൃദയം സ്വന്തമാക്കിയവൻ എന്നാണ് വിരാട് കോഹ്ലിയെക്കുറിച്ച് രാധിക ശരത്കുമാർ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

Virat Kohli Radhika Sarathkumar