/kalakaumudi/media/media_files/7tWFv0juPe8YcvgeEGdQ.jpg)
rajinikanths movie vettaiyan preview video
രജനീകാന്ത് നായകനായയെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയൻ.രജനീകാന്തിന്റെ 170-ാമത്തെ ചിത്രമായ വേട്ടയൻ ജയ് ഭീം സംവിധായകൻ ഞ്ജാനവേലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം തിയറ്റർ റിലീസിന് ഒരുങ്ങുകയാണ്. രജനിക്കൊപ്പം അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രം റിലീസിനൊരുങ്ങുമ്പോൾ പ്രിവ്യൂ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ചിത്രത്തിലെ ഒട്ടുമിക്ക താരങ്ങളെയും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രജനീകാന്ത് , മഞ്ജു വാര്യർ, റാണ, ഫഹദ് എന്നിവർക്കൊപ്പം മലയാളി നടൻ സാബുമോൻ അബ്ദുസമദിന്റെ ഭാഗങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.നെഗറ്റിവ് റോളിലാകും അദ്ദേഹം എത്തുകയെന്നാണ് പ്രിവ്യൂ വിഡിയോ നൽകുന്ന സൂചന.
ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, റിതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡിൻ കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, ഷബീർ കല്ലറക്കൽ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്.എസ്.ആർ. കതിർ ആണ് ഛായാഗ്രഹണം. സംഗീതം അനിരുദ്ധ്. ആക്‌ഷൻ അൻപറിവ്. എഡിറ്റിങ് ഫിലോമിൻ രാജ്.ജയ്ഭീമിന് ശേഷം ടി.ജി ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലിയോടനുബന്ധിച്ച് ഓക്ടോബർ 10ന് തിയറ്ററുകളിലെത്തും.