പുഷ്പ 2വിന്റെ വിജയാഘോഷത്തിൻറെ വീഡിയോ ദൃശ്യത്തിൽ അമളി പിണഞ്ഞതറിയാതെ അല്ലു അർജുനും സംവിധയകനും കേരളത്തിൽ ട്രോൾ മഴ. റീലീസ് ചെയ്ത എല്ലാ സംസ്ഥാനങ്ങളിൽ നിന്നും മികച്ച പ്രതികരണം നേടിയ പുഷ്പ2 നു കേരളത്തിൽ നിന്നു മാത്രം സമ്മിശ്ര പ്രതികരണം നേടിയിരുന്നു.
ചിത്രത്തിനെതിരെ കുടുതലും മോശാഭിപ്രായമാണ് കേരളത്തിൽ നിന്ന് ലഭിച്ചത്. വിജയാ ആഘോഷത്തിന്റെ ഭാഗമായി ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതികരണങ്ങൾ അണിയറപ്രവർത്തകർ ശേഖരിച്ചിരുന്നു. ഇതിൽ കേരളത്തിൽ നിന്ന് ഉള്ള പ്രതികരണത്തിൽ രശ്‌മികയുടെ അഭിനയം മോശമാണ് എന്നും ക്രിഞ്ച് ആണെന്നും രശ്‌മികയെ കിണറ്റിൽ മൂടണം എന്നായിരുന്നു ആരാധകന്റെ മറുപടി.
വിഡിയോയിൽ അല്ലു അർജുന്റെ കണ്ണ് നിറയുന്നതും സംവിധായകന്റെ അഭിമാനത്തോടെ നോക്കുന്നതും കാണിച്ചിരുന്നു. ഇതാണ് കേരളത്തിൽ തമാശയ്ക്ക് വഴി ഒരുക്കിയത്.
ഡിസംബർ 5നു തിയറ്ററിൽ എത്തിയ ചിത്രത്തിന് ഏതാണ്ട് 1800 കോടിയോളം രൂപ തിയറ്ററുകളിൽ നിന്ന് നേടിയിരുന്നു. ചിത്രം ഇപ്പോൾ നെറ്ഫ്ലിക്സിൽ ലഭ്യമാണ്.