/kalakaumudi/media/media_files/2025/02/27/Y7K1Wz0ip3H3jHYTkNv3.jpg)
തിരുവനന്തപുരം: സിനിമകള്‍ യുവാക്കളെ വഴി തെറ്റിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വയലന്‍സ് പ്രോത്സാഹിപ്പിക്കുന്ന സിനിമകളാണ് ഇതിന്റെ പ്രധാന കാരണം. മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിനിമകള്‍ ലഹരിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, പുനസംഘടനയുടെ ലക്ഷണവും സൂചനയും ഉണ്ടായിട്ടില്ല എന്ന് കെ. മുരളീധരന്‍. ഒരു ചര്‍ച്ചയും ഇവിടെയും ഡല്‍ഹിയിലും നടക്കുന്നില്ല. പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യം ഉള്ളതായിട്ട് തോന്നുന്നില്ല. ഇങ്ങനെയൊരു ചര്‍ച്ച എങ്ങനെയാണ് ഉണ്ടായതെന്ന് അറിയില്ല. അനാവശ്യമായ ചര്‍ച്ചയാണിതെന്നാണ് തന്റെ അഭിപ്രായം എന്നും കെ. മുരളീധരന്‍ പറഞ്ഞു.
തരൂര്‍ വിവാദത്തില്‍ തീരുമാനം എടുക്കുന്നത് ഹൈക്കമാന്‍ഡ് ആണെന്നും കെ. മുരളീധരന്‍ പറഞ്ഞു. ദേശീയ നേതാവാണ് ശശി തരൂര്‍. ഉചിതമായ സമയത്ത് ഹൈക്കമാന്‍ഡ് തീരുമാനം എടുക്കും. നേതാക്കളെ വിളിപ്പിച്ചത് 2026ല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിലെ നേതാക്കളെ വിളിപ്പിച്ചതിന്റെ ഭാഗമായി ആണെന്നും കെ. മുരളീധരന്‍ പറഞ്ഞു.