ആഷിഖ് അബുവിന്റെ " റൈഫിൾ ക്ലബ് " ക്യാരക്ടർ പോസ്റ്റർ പുറത്തിറഞ്ഞി

ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ''റൈഫിൾ ക്ലബ്'' എന്ന ചിത്രത്തിലൂടെ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു.

author-image
Subi
New Update
club

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്,ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബുഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന''റൈഫിൾ ക്ലബ്''എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി.ദർശന രാജേന്ദ്രൻ അവതരിപ്പിക്കുന്ന കുഞ്ഞുമോൾ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.

ഡിസംബർ പതിനേഴിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഹനുമാൻ കൈന്റ്, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ,പരിമൾ ഷായിസ്,കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ''റൈഫിൾ ക്ലബ്'' എന്ന ചിത്രത്തിലൂടെ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു.ദിലീഷ് നായർ, ശ്യാം പുഷ്കരൻ,സുഹാസ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം ഒരുക്കുന്നു. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'റൈഫിൾ ക്ലബ്ബി'നുണ്ട്.

 

വിനായ്ക് ശശികുമാറിന്റെ വരികൾക്ക് റെക്സ് വിജയൻ സംഗീതം പകർന്നിരിക്കുന്നു വി സാജൻ എഡിറ്റിങ് നിർവഹിച്ച ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ-അബിദ് അബു,അഗസ്റ്റിൻ ജോർജ്ജ് തുടങ്ങിയവരാണ്. കിഷോർ പുറക്കാട്ടിരിയാണ് ചിത്രത്തിന്റെ

പ്രൊഡക്ഷൻ കൺട്രോളർ, ചിത്രത്തി പ്രൊഡക്ഷൻ ഡിസൈനർ അജയ് ചാലിശ്ശേരിയാണ്.റോണക്സ് സേവ്യർ മേക്കപ്പ്,വസ്ത്രാലങ്കാരം മഷർ ഹംസ,സ്റ്റിൽസ്- അർജ്ജുൻ കല്ലിങ്കൽ തുടങ്ങിയവരാണ്.-ഓൾഡ് മോങ്ക്സാണ് പരസ്യകല നിർവഹിച്ചിരിക്കുന്നത്.ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹരിഷ് തൈക്കേപ്പാട്ട്,ബിപിൻ രവീന്ദ്രൻ,സംഘട്ടനം-സുപ്രീം സുന്ദർ,വിഎഫ്എക്സ്-അനീഷ് കുട്ടി, സൗണ്ട് ഡിസൈൻ-നിക്സൺ ജോർജ്ജ്, സൗണ്ട് മിക്സിംങ്-ഡാൻ ജോസ്, പി ആർ ഒ-എ എസ് ദിനേശ്.

aashiq abu