ഉത്തരേന്ത്യന്‍ സ്റ്റൈലില്‍ കുതിരപ്പുറത്തേറി റോബിന്‍ രാധാകൃഷ്ണ്‍

നോര്‍ത്ത് ഇന്ത്യന്‍ രീതിയിലുള്ള ചടങ്ങാണിത്. ചടങ്ങിന്റെ ആശയവും വസ്ത്രം ഡിസൈന്‍ ചെയ്തതുമൊക്കെ ആരതി തന്നെയാണ്. കുതിരപ്പുറത്ത് കയറി വരുന്ന റോബിന്റെയും നോര്‍ത്തിന്ത്യന്‍ മണവാട്ടിയായെത്തിയ ആരതിയുടെയും ചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ ശ്രദ്ധനേടി.

author-image
Biju
New Update
eqray

ഗുരുവായൂര്‍:  റിയാലിറ്റി ഷോയിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് റോബിന്‍ രാധകൃഷ്ണന്‍. ഈയിടെയാണ് റോബിനും ഫാഷന്‍ ഡിസൈനറും അഭിനേത്രിയുമായ ആരതി പൊടിയുമായുള്ള വിവാഹം കഴിഞ്ഞത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. 

ഇപ്പോഴിതാ വിവാഹത്തിന് ശേഷം നടന്ന കര്‍വ്വചൗത്ത് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് വൈറലാവുന്നത്. ആരതിയുടെയും റോബിന്റെയും ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

നോര്‍ത്ത് ഇന്ത്യന്‍ രീതിയിലുള്ള ചടങ്ങാണിത്. ചടങ്ങിന്റെ ആശയവും വസ്ത്രം ഡിസൈന്‍ ചെയ്തതുമൊക്കെ ആരതി തന്നെയാണ്. കുതിരപ്പുറത്ത് കയറി വരുന്ന റോബിന്റെയും നോര്‍ത്തിന്ത്യന്‍ മണവാട്ടിയായെത്തിയ ആരതിയുടെയും ചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ ശ്രദ്ധനേടി.

ഗുരുവായൂരില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇതിന് പിന്നാലെ വിവാഹ റിസപ്ഷനും ഒരുക്കിയിരുന്നു.ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കുശേഷം ഏഴാം ദിവമായിരുന്നു റോബിന്റേയും ആരതിയുടേയും വിവാഹം. രംഗോലി, സംഗീത് ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹത്തിന് മുന്നോടിയായി പവിത്രപ്പട്ട് ഏറ്റുവാങ്ങുന്ന ആരതിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിവാഹ സമ്മാനമായി ആരതിക്ക് ഔഡി കാറാണ് അച്ഛന്‍ സമ്മാനിച്ചത്. ഈ കാര്‍ സ്വീകരിക്കുന്നതിന്റെ വീഡിയോ ആരതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സര്‍പ്രൈസ് ആയിപ്പോയെന്നും ഇത്രയും വലിയൊരു സമ്മാനം പ്രതീക്ഷിച്ചില്ലെന്നും ആരതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വിവാഹത്തിനുശേഷം ഇരുവരും രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഹണിമൂണിനായി യാത്ര തിരിക്കും. 27-ല്‍ അധികം രാജ്യങ്ങള്‍ ചുറ്റിക്കറങ്ങിയുള്ളതാണ് ഈ മധുവിധു. ആദ്യ യാത്ര 26ാം തിയ്യതി അസര്‍ബെയ്ജാനിലേക്കാണ്.

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അഭിമുഖം എടുക്കാനെത്തിയപ്പോഴാണ് ആരതി ആദ്യമായി റോബിനെ കാണുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. 2023 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.

 

big boss malayalam season 6