മൂന്ന് തവണയാണ് ഈ കേസ് കോടതി പരിഗണിച്ചത്. മൂന്ന് തവണയും ഇരുവരും ഹിയറിംഗിന് ഹാജരായില്ല. ഇതോടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതായി അഭ്യൂഹം പരന്നത്. എന്നാല്‍, നവംബര്‍ 21 ന് ഇരുവരും കോടതിയില്‍ എത്തി, നിലപാട് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് വിവാഹമോചന വിധി വന്നത്.
2022-ലാണ് ധനുഷും ഐശ്വര്യയും വിവാഹ വേര്‍പിരിഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും വിവരം അറിയിക്കുകയായിരുന്നു. 18 വര്‍ഷം സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും യാത്ര ചെയ്തു. ഇപ്പോള്‍ വഴികള്‍ വേര്‍പിരിയുന്നിടത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്.
ഇങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ഇരുവരും കുറിച്ചത്.
ഇരുവരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. ധനുഷിന്റെ പിതാവ് കസ്തൂരി രാജ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരുവരുടെയും തീരുമാനം ഉള്‍ക്കൊളളാന്‍ കഴിഞ്ഞിരുന്നില്ല. ചെറിയ അഭിപ്രായ വ്യത്യാസങ്ങളേയുള്ളൂ. ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വാഭാവികമായ പ്രശ്‌നങ്ങളാണെന്നും കസ്തൂരി രാജ പറഞ്ഞിരുന്നു. എന്നാല്‍, ഒരുമിച്ചു പോകാന്‍ കഴിയാത്ത വിധം ഇരുവരും അകന്നിരുന്നു.
2004-ലാണ് ധനുഷും രജനികാന്തിന്റെ മകള്‍ ഐശ്വര്യയും വിവാഹിതരായത്. ചെന്നൈയില്‍ വച്ചായിരുന്നു രാജകീയമായ വിവാഹം. യാത്ര, ലിംഗാ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇരുവര്‍ക്കും. ധനുഷിനെ നായകനാക്കി '3' എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ഐശ്വര്യ.
നിരവധി സിനിമകളുടെ തിരക്കിലാണ് ധനുഷിപ്പോള്‍. സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളാണ് ധനുഷിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഇഡ്‌ലി കടൈ, നിലാവുക്ക് എന്‍ മേല്‍ എന്നടി കോപം എന്നിവയാണ് ആ സിനിമകള്‍. ധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖര്‍ കമ്മുല ഒരുക്കുന്ന കുബേരയും നടന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രമാണ്.
ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു ലാല്‍ സലാം. രജനികാന്ത് അതിഥി വേഷത്തില്‍ എത്തിയ ചിത്രത്തിന് എന്നാല്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല.