/kalakaumudi/media/media_files/2025/09/01/flask-2025-09-01-19-04-12.jpg)
'ജയ് മഹേന്ദ്രന്‍' എന്ന വെബ് സീരീസിനു ശേഷം സൈജു കുറുപ്പിനെ നായകനാക്കി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഫ്‌ളാസ്‌ക്'. സൈജു കുറുപ്പ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറില്‍ സംവിധായകന്‍ രാഹുല്‍ റിജി നായര്‍, ലിജോ ജോസഫ്, രതീഷ് എം.എം എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സൈജു കുറുപ്പിന്റെ കഥാപാത്രമായ ജ്യോതികുമാര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിന്റെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. ഗായകന്‍ കൂടിയായ ജ്യോതികുമാറിന്റെ ഔദ്യോഗിക ജീവിതത്തില്‍ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നതാണ് ചിത്രം.
സൈജു കുറുപ്പിനൊപ്പം സുരേഷ് കൃഷ്ണയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സിദ്ധാര്‍ത്ഥ് ഭരതന്‍, അശ്വതി ശ്രീകാന്ത്, ബാലചന്ദ്രന്‍ ചുള്ളിക്കാട് , രഞ്ജിത് ശേഖര്‍, സിന്‍സ് ഷാന്‍, ശ്രീജിത്ത് ഗംഗാധരന്‍, അജേഷ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഛായാഗ്രഹണം - ജയകൃഷ്ണന്‍ വിജയന്‍, സംഗീതം - സിദ്ധാര്‍ത്ഥ പ്രദീപ്, എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്‌റ്യന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.