ഇതുവരെ വിറ്റത് 23700 ടിക്കറ്റ്

മാര്‍ച്ച് 21ന് സലാര്‍ റി റിലീസ് ചെയ്യും. ഇതിനോട് അനുബന്ധിച്ച് ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. കോയ്‌മോയിയുടെ റിപ്പോര്‍ട്ട് പ്രകാരം 24 മണിക്കൂറില്‍ 23,700 ടിക്കറ്റുകളാണ് ഇതുവരെ സലാറിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്.

author-image
Biju
New Update
drg

സിനിമാ മേഖലയില്‍ ഇപ്പോള്‍ റി റിലീസുകളുടെ കാലമാണ്. മലയാളത്തില്‍ ഉള്‍പ്പടെ നിരവധി സിനിമകള്‍ ഇതിനകം റി റിലീസ് ചെയ്തു കഴിഞ്ഞു. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് സലാര്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് 2023ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ മലയാളത്തിന്റെ പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. പ്രഭാസ് ആയിരുന്നു നായക വേഷത്തില്‍ എത്തിയത്. 

മാര്‍ച്ച് 21ന് സലാര്‍ റി റിലീസ് ചെയ്യും. ഇതിനോട് അനുബന്ധിച്ച് ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. കോയ്‌മോയിയുടെ റിപ്പോര്‍ട്ട് പ്രകാരം 24 മണിക്കൂറില്‍ 23,700 ടിക്കറ്റുകളാണ് ഇതുവരെ സലാറിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്. 

ഹൈദരാബാദിലും വിശാഖപ്പട്ടണത്തും ആയിരുന്നു ബുക്കിങ്ങുകള്‍ ആരംഭിച്ചത്. മികച്ച പ്രതികരണങ്ങള്‍ ലഭിച്ചതിനാല്‍ അധിക ഷോകള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഏകദേശം 22 ഷോകള്‍ സലാറിന്റേതായി പൂര്‍ണ്ണമായി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് കോയ് മോയ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുക്കിങ്ങിന്റെ അടിസ്ഥാനത്തില്‍ പവന്‍ കല്യാണ്‍ ചിത്രം ഗബ്ബര്‍ സിങ്ങിന്റെ റി റിലീസിന്റെ ആദ്യദിന കളക്ഷന്‍ സലാര്‍ മറികടക്കുമെന്നാണ് വിലയിരുത്തലുകള്‍.  

5.75 കോടി ആയിരുന്നു ?ഗബ്ബര്‍ സിങ്ങിന്റെ ആദ്യദിന കളക്ഷന്‍. 2023ല്‍ ആണ് സലാര്‍ റിലീസ് ചെയ്തത്. ആ?ഗോള തലത്തില്‍ 600 കോടിയിലധികം ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ ഹോര്‍ട്ട് സ്റ്റാറില്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. 

അതേസമയം, എമ്പുരാന്‍ ആണ് പൃഥ്വിരാജിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മാര്‍ച്ച് 27നാണ് റിലീസ്. ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തുന്ന പടത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. കല്‍ക്കിയാണ് പ്രഭാസിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 

 

salaar movie salaar