നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി

നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി . വീട്ടില്‍ കയറി കൊലപ്പെടുത്തുമെന്നും,കാര്‍ ബോംബ് വച്ചുതകര്‍ക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

author-image
Akshaya N K
New Update
KHAN

മുംബൈ: വര്‍ലിയിലുള്ള ഗതാഗത വകുപ്പിന്റെ ഓഫിസിലെ വാട്സാപ് നമ്പറിലേക്ക് മെസ്സേജായി നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി . വീട്ടില്‍ കയറി കൊലപ്പെടുത്തുമെന്നും,കാര്‍ ബോംബ് വച്ചുതകര്‍ക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിനുശേഷം സല്‍മാന്‍ ഖാന് നിരവധി വധഭീഷണികള്‍ ലഭിച്ച സാഹചര്യത്തില്‍ സല്‍മാന്റെ മുംബൈയിലെ വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. വൈ-പ്ലസ് സുരക്ഷയുള്ള താരത്തിന് പൊലീസ് എസ്‌കോര്‍ട്ടും ഏര്‍പ്പെടുത്തിയിരുന്നു.

 

movie salman khan death threat