/kalakaumudi/media/media_files/2025/02/27/GCdS9Vng2o4XBZ7kR0PD.jpg)
മുംബൈ: സന്ദീപ് റെഡ്ഡി വംഗ ബോളിവുഡില്‍ ചെയ്ത അനിമല്‍, കബീര്‍ സിംഗ് എന്നീ സിനിമകള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍, രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ സിനിമയുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ച് സംവിധായന്‍ പ്രതികരിച്ചു.
അനിമലിന്റെ പേരില്‍ എല്ലാവരും രണ്‍ബീറിനെ പ്രശംസിക്കുന്നതില്‍ ഏകകണ്ഠമായിരുന്നുവെന്നും, അദ്ദേഹത്തിന് ആ ചിത്രത്തില്‍ വിമര്‍ശനമോ അത് കൊണ്ട് മറ്റ് പടങ്ങള്‍ കിട്ടത്ത അവസ്ഥയോ ഇല്ലെന്ന് കാണിക്കുന്നുവെന്ന് വംഗ പറഞ്ഞു. ഗെയിം ചേഞ്ചേഴ്‌സ് എന്ന അഭിമുഖ പരമ്പരയിലെ പ്രൊമോയിലാണ് ഇത് സംവിധായകന്‍ പറയുന്നത്.
''വളരെ മോശമായി വിമര്‍ശിച്ച ആളുകള്‍, സിനിമയുമായി ബന്ധപ്പെട്ട ആളുകള്‍, എല്ലാവരും പറഞ്ഞു രണ്‍ബീര്‍ മിടുക്കനാണെന്ന്. എനിക്ക് രണ്‍ബീറിനോട് അസൂയയില്ല, പക്ഷേ കാര്യം 'രണ്‍ബീര്‍ മിടുക്കനായിരുന്നു, പക്ഷേ പടത്തിന്റെ എഴുത്തുകാരനും സംവിധായകനും മോശമാണ്...' ഈ വ്യത്യാസം എനിക്ക് മനസ്സിലാകുന്നില്ല,' വംഗ പറഞ്ഞു.
'ഈ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം രണ്‍ബീറിനൊപ്പം ഇനിയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അത് വ്യക്തമാണ്, കാരണം അവര്‍ രണ്‍ബീറിനെ എന്തെങ്കിലും പറഞ്ഞാല്‍... അവരുടെ സ്ഥാനത്ത് ഞാന്‍ പുതിയ ആളുകള്‍ വരും. എന്നാല്‍ എന്നെ കുറിച്ച് അഭിപ്രായം പറയാന്‍ എളുപ്പമാണ്. ഒരു ഫിലിം മേക്കര്‍ 2-3 വര്‍ഷത്തിനുള്ളില്‍ ഒരു സിനിമ ചെയ്യും, എന്നാല്‍ ഒരു നടന്‍ അഞ്ച് തവണ പ്രത്യക്ഷപ്പെടും. അതിനാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ ജോലി ചെയ്യാന്‍ കഴിയുന്നയാള്‍ അയാളാണ് അയാളെക്കുറിച്ച് മിണ്ടാന്‍ വയ്യ' വംഗ തുറന്നടിച്ചു.
സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമല്‍ വയലന്‍സിന്റെ പേരിലും സ്ത്രീവിരുദ്ധതയുടെ പേരിലും വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ചിത്രം ആഭ്യന്തര ബോക്‌സോഫീസില്‍ 500 കോടിയിലധികം സമ്പാദിക്കുകയും രണ്‍ബീറി കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറുകയും ചെയ്തു.