സര്‍ക്കീട്ട് ഒടിടിയിലെത്തി

ആസിഫ് അലി, ബാലതാരം ഓര്‍സാന്‍, ദീപക് പറമ്പോള്‍, ദിവ്യ പ്രഭ, പ്രശാന്ത് അലക്‌സാണ്ടര്‍, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എഡിഎച്ച്ഡിയുള്ള ജെപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഓര്‍ഹാന്‍ എന്ന കൊച്ചുമിടുക്കന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു

author-image
Biju
New Update
sarkeet movie

കൊച്ചി: ആസിഫ് അലിയും ബാലതാരം ഓര്‍സാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സര്‍ക്കീട്ട് ഒടിടിയിലെത്തി. താമര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. 

ആസിഫ് അലി, ബാലതാരം ഓര്‍സാന്‍, ദീപക് പറമ്പോള്‍, ദിവ്യ പ്രഭ, പ്രശാന്ത് അലക്‌സാണ്ടര്‍, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തില്‍  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  എഡിഎച്ച്ഡിയുള്ള ജെപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഓര്‍ഹാന്‍ എന്ന കൊച്ചുമിടുക്കന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. 

(അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍) എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ഏഴ് വയസ്സുകാരനായ ജെപ്പു (ജെഫ്രിന്‍) ആണ് സര്‍ക്കീട്ടിലെ കേന്ദ്രകഥാപാത്രം. പ്രവാസികളായ ബാലുവിന്റെയും സ്റ്റെഫിയുടെയും ഏകമകനാണ് ജെപ്പു. മകന്റെ പ്രശ്‌നം ബാലുവും സ്റ്റെഫിയും മനസ്സിലാക്കുന്നുണ്ടെങ്കിലും, അത് എങ്ങനെ ശാസ്ത്രീയമായി പരിഹരിക്കണമെന്ന് അവര്‍ക്ക് അറിയില്ല. 

സമാന്തരമായി, ജീവിതം കരുപ്പിടിപ്പിക്കാന്‍ വലിയ സ്വപ്നങ്ങളുമായി യു.എ.ഇയില്‍ എത്തിച്ചേരുന്ന ആമിറിന്റെ (ആസിഫ്) കഥയും നടക്കുന്നുണ്ട്. എങ്ങനെയെങ്കിലും ഒരു ജോലി നേടുക എന്നതു മാത്രമാണ് അയാളുടെ ലക്ഷ്യം. ജോലി കിട്ടുന്നതുവരെ പിടിച്ചുനില്‍ക്കാന്‍ ആമിര്‍ പല വഴികള്‍ തേടുന്നു. അങ്ങനെയിരിക്കെ, ഒരു നിര്‍ണ്ണായക വഴിത്തിരിവില്‍, ജെപ്പുവും ആമിറും കണ്ടുമുട്ടുന്നതും, അവരുടെ ജീവിതം ഒരുമിച്ച് മുന്നോട്ട് പോകേണ്ടി വരികയും ചെയ്യുന്നു. ആ കഥയാണ് സര്‍ക്കീട്ട് പറയുന്നത്.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്തും, ഫ്‌റാങ്ക്‌ളിന്‍ ഡൊമിനികും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സംഗീതം-ഗോവിന്ദ് വസന്ത. ഛായാഗ്രഹണം -അയാസ് ഹസന്‍. എഡിറ്റിങ് - സംഗീത് പ്രതാപ് എന്നിവരും നിര്‍വ്വഹിച്ചിരിക്കുന്നത്. മനോരമ മാക്‌സില്‍ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.