കൊൽക്കത്ത: ഉത്തം കുമാർ നായകനായെത്തിയ സത്യജിത് റേയുടെ ‘നായക്’ എന്ന സിനിമ 2025ൽ 59-ാം വാർഷികം ആഘോഷിക്കുകയാണ്.ഫെബ്രുവരി 21 ന് കൊൽക്കത്ത, മുംബൈ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ചെന്നൈ എന്നിവിടങ്ങളിൽ റീസ്റ്റോർഡ് വെർഷനിലായിരിക്കും ചിത്രം റീ- റിലീസ് ചെയ്യുക. 2k റെസല്യൂഷനിൽ റീ സ്റ്റോർഡ് വെർഷനിൽ 40-ലധികം രാജ്യങ്ങളിലാണ് 'നായക്' പ്രദർശിപ്പിച്ചത്.
യാദൃശ്ചികമെന്ന് പറയട്ടെ 2025 ഉത്തം കുമാറിന്റെ നൂറാം ശതാബ്ദി ദിനം കൂടിയാണ്. 2024 ഡിസംബർ 8 ന് 80-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ പുതു തലമുറയ്ക്ക് 'നായക്' ബിഗ് സ്‌ക്രീനിൽ കാണുന്നതിന് അവസരമൊരുക്കിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ഷർമിള ടാഗോർ പറഞ്ഞിരുന്നു.സത്യജിത് റേയുടെ സ്വന്തം തിരക്കഥയാണ് നായക്. ബെർലിനിലൊക്കെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ഉത്തം കുമാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് നല്ലൊരു അനുഭവമായിരുന്നുവെന്നും ശർമിള പറഞ്ഞു.
രണ്ടു തലമുറകളിൽപ്പെട്ടവർ ആദ്യമായിട്ടായിരിക്കും നായക് ബിഗ് സ്‌ക്രീനിൽ കാണുന്നതെന്നും ,സിനിമയുടെ റീസ്റ്റോർഡ് വെർഷൻ വളരെ മികച്ചതായതിനാൽ ദൃശ്യാനുഭവം നല്ലതാകുമെന്നും സാങ്കേതിക വൈഭവത്തിനും ചിത്രം പ്രാധാന്യമർഹിക്കുന്നുണ്ടെന്നും സംവിധായകൻ സന്ദീപ് റേ അഭിപ്രായപ്പെട്ടു.