/kalakaumudi/media/media_files/2025/09/26/nazriya-nazim-2025-09-26-14-39-06.jpg)
.ഏറെ ആരാധകരുള്ള നടിമാരിലൊരാളാണ് നസ്രിയ. കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ നിന്നും അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം.
ഇതിനിടെയിൽ താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച പുതിയ ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
നല്ല ജോലി, കുടുംബം, കരിയർ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ എന്ന ഇംഗ്ലീഷ് വാചകമാണ് നടി പങ്കുവച്ചിരിക്കുന്നത്.
താരം പങ്കുവച്ച കുറിപ്പിൽ ഒരു ജോലി, കരിയർ, കുടുംബം എന്നിവ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.
ഒരു വലിയ ടെലിവിഷൻ, വാഷിങ് മെഷീൻ, കാർ, കോംപാക്ട് ഡിസ്ക് പ്ലെയർ, ഇലക്ട്രിക്കൽ ടിൻ ഓപ്പണേഴ്സ് എന്നിവ തിരഞ്ഞെടുക്കുക. നല്ല ആരോഗ്യം, കുറഞ്ഞ കൊളസ്ട്രോൾ, ഡെന്റൽ ഇൻഷുറൻസ് എന്നിവ തിരഞ്ഞെടുക്കുന്നതിനൊപ്പം, സ്ഥിരമായ പലിശ നിരക്കുള്ള മോർട്ട്ഗേജ് തിരിച്ചടവ്, ഒരു സ്റ്റാർട്ടർ ഹോം, സുഹൃത്തുക്കൾ എന്നിവരെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും കുറിപ്പിൽ പരാമർശിക്കുന്നു. മുടി കറുപ്പിക്കുക. ഞായറാഴ്ച രാവിലെ സ്വയം അത്ഭുതപ്പെടുക. മനസ്സിനെ മരവിപ്പിക്കുന്ന ഗെയിം ഷോകൾ കാണുക, രാവിലെതന്നെ ജങ്ക് ഫുഡ് കഴിക്കുക എന്നിങ്ങനെയാണ് നസ്രിയ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമകളിൽ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. ഇതിൽ വിശദീകരണവുമായി കഴിഞ്ഞ ഏപ്രിലിൽ നസ്രിയ എത്തിയിരുന്നു. കുറച്ചുമാസങ്ങളായി വ്യക്തിപരവും വൈകാരികവുമായ ചില പ്രതിസന്ധികളിലായിരുന്നു താനെന്നും ഇപ്പോള്‍ സ്വയം വീണ്ടെടുപ്പിന്‍റെ പാതയിലാണെന്നും നടി അന്ന് പറഞ്ഞിരുന്നു. മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്‌സ് അവാര്‍ഡ് ലഭിച്ചതിനു പിന്നാലെയാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
