തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായ വ്യക്തിയാണ് നസ്‌ലിൻ. സംവിധായകൻ ഖാലിദ് റഹ്‌മാന്റെ സിനിമയിൽ അഭിനയിക്കാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നു എന്ന് തുറന്നുപറയുകയാണ് താരമിപ്പോൾ. ഖാലിദ് റഹ്‌മാനൊപ്പമുള്ള എക്സ്പീരിയൻസ് വളരെ വലുതായിരുന്നു. 'തണ്ണീർമത്തൻ ദിനങ്ങൾ' കഴിഞ്ഞ ശേഷം ഞാൻ അദ്ദേഹത്തിന് മെസേജിട്ടിരുന്നു. ഏതെങ്കിലും സിനിമയിൽ ചാൻസ് തരണമെന്ന് പറഞ്ഞ്. ചെറിയ റോളെങ്കിലും ലഭിക്കണമെന്ന പ്രതീക്ഷയിലായിരുന്നു മെസേജയച്ചത്.
ഇപ്പോൾ അദ്ദേഹത്തിന്റെ സിനിമയിൽ പ്രധാനപ്പെട്ട വേഷം ചെയ്യാനായത് വലിയ ഭാഗ്യമാണ്. അതിൽ ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴും വളരെ ക്ലോസായി നിൽക്കുന്ന ആളാണ്. ഇനിയും അത് അങ്ങിനെ നിൽക്കണമെന്നാണ് ആഗ്രഹം നസ്‌ലിൻ പറഞ്ഞു. ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം നസ്‌ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആലപ്പുഴ ജിംഖാന'.
ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.
ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.