ഒട്ടേറെ ഹിറ്റുകൾ നൽകിയിട്ടും തനിക്ക് അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് നടി പാർവതി തിരുവോത്ത്. ഇത്രയേറെ ശ്രമിച്ചിട്ടും തനിക്ക് വളരെ കുറച്ചു സിനിമകൾ മാത്രമേ ചെയ്യാൻ പറ്റിയിട്ടുള്ളു. ചിലർക്ക് ഒപ്പം എന്നെ കാസ്റ്റ് ചെയ്യാറില്ല.
ഇത്തരത്തിൽ തന്നെ ഒഴിവാക്കുന്നവരുടെ ഒപ്പം അഭിനയിക്കാൻ താല്പര്യമില്ല. സ്വമേധയ തോന്നുന്ന കാലത്തു സിനിമ ഒഴിവാക്കി പോകും. അവസരങ്ങൾ നഷ്ടമാകുന്നതിൽ നിന്നും സ്വന്തമായി അവസരങ്ങൾ ഉണ്ടാക്കുന്നതിൽ താൻ സ്വയം പാര്യാപ്തയാണെന്നു പാർവതി പറഞ്ഞു.
അവസരങ്ങൾ നഷ്ടമാകുന്നതിനെ കുറിച്ചു ഇതിനു മുൻപും നടി പറഞ്ഞിട്ടുണ്ട്. ഒരാളെ നിശബ്ദരാക്കാനുള്ള ഏറ്റവും നല്ല മാർഗം അവരെ പട്ടിണിക്കിടുക എന്നതാണ്. അവസരങ്ങൾ ലഭിക്കാതിരുന്നാൽ താൻ എങ്ങനെയാണ് തന്റെ ഉള്ളിൽ ഉള്ള ക്രാഫ്റ്റ് എങ്ങനെ മെച്ചപ്പെടുത്തും..? നടി ചോദിക്കുന്നു .
ചാർളി,എന്ന് നിന്റെ മൊയിതിൻ,ടേക്ക് ഓഫ്, ഉയരെ എന്നീ സിനിമകൾ വാണിജ്യപരമായി വിജയം കണ്ടതാണ്. എന്നാൽ അതിനു ശേഷം തനിക്ക് സിനിമകൾ വളരെ കുറഞ്ഞു. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ സിനിമകൾ ലഭിക്കുന്നുണ്ടെങ്കിലും മലയാളത്തിൽ സിനിമകൾ കുറയുന്നു.
സൂപ്പർതാരങ്ങൾ മാത്രമല്ല ചില സങ്കേതികപ്രവർത്തകരും ഉണ്ട്. അത് അവരുടെ ക്രിയാത്മക തിരഞ്ഞെടുപ്പ് ആയിരിക്കാം. എനിക്ക് അവസരങ്ങൾ കുറഞ്ഞത് കൊണ്ട് ഞാൻ മറ്റു മേഖലയിലൂടെ സ്വയംപര്യാപ്തയായി.
മുൻപായിരുന്നു ഇങ്ങനെത്തെ സന്ദർഭങ്ങൾ എങ്കിൽ താൻ വൈകാരികമായി പ്രതികരിച്ചേനെ. എന്നാൽ തനിക്ക് ആരോടും അടുത്ത ബന്ധമില്ല. ചിലരുടെ വർക്കുകൾ തനിക്ക് ഇഷ്ട്ടമാണ്.
എന്നാൽ അവരോടു എനിക്ക് സിനിമ തന്നെ മതിയാകൂ എന്ന് പറയാറില്ല. കൂടെ നിൽക്കുമ്പോൾ അല്പം ബഹുമാനം നൽകിയാൽ മതി നടി പാർവതി പറയുന്നു. കളക്ടീവ് രൂപീകരിക്കുന്നതിന് മുൻപ് ഒട്ടേറെ അവസരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കളക്ടീവ് രൂപീകരിച്ച ശേഷം സിനിമകൾ കുറയാൻ തുടങ്ങി.
ഏഴെട്ടു വർഷം ഇങ്ങനെ തുടർന്നപ്പോൾ അതിൽ നിന്നും കുറെ പഠിച്ചു. ഇപ്പോൾ ഇതൊന്നും എന്നെ ബാധിക്കാറില്ല. എന്റെ മുഴുവൻ ഊർജവും ഇപ്പോൾ ജോലി ചെയ്യുന്ന ഇടം എങ്ങനെ മികച്ചതാക്കാം, എങ്ങനെ നല്ല സൗഹൃദം സൃഷ്ടിക്കാം,എങ്ങനെ കളക്റ്റീവിൽ ഇടപെടാം, എങ്ങനെ മികച്ച ജീവിതം സാധ്യമാക്കാം എന്നതിലൊക്കെയാണ് എന്റെ ഫോക്കസ് എന്ന് നടി പറയുന്നു.
17 വയസ്സിൽ അഭിനയിക്കാൻ തുടങ്ങിയതാണ് താൻ അന്ന് സിനിമ വേണമെന്നോ മറ്റു മേഖലയിൽ പ്രവർത്തിക്കണോ എന്നൊന്നും ആലോചിചിച്ചിട്ടില്ല. ഇപ്പോഴാണ് ആണ് ഇതിനെ പറ്റി ആലോചിക്കാൻ സമയം കിട്ടിയത്. ഈ സമയം ഫല പ്രധാനമായി ഉപയോഗിക്കും. ഇപ്പോൾ ആക്റ്റർ ആണോ ആക്ടിവിസ്റ്റ് ആണോ എന്നാണോ എന്ന് പലരും ചോദിക്കുന്നു. എന്നാൽ ആക്റ്റർ ആണോ നല്ല മനുഷ്യൻ ആണോ എന്ന് ചോദിക്കുന്നത് പോലെയാണ്. എന്നെ മനഃപൂർവം ഒഴിവാക്കുന്നവരുടെ ഗ്രൂപ്പുകൾ ഉണ്ട് അവർക്കൊപ്പം അഭിനയിക്കാൻ എനിക്ക് താല്പര്യം ഇല്ല.
അവസരം നഷ്ടപ്പെടുന്നത് എനിക്കു മാത്രമല്ല. എന്റെ കാര്യത്തിൽ അതു കുറച്ചൂടെ പ്രകടമാണെന്നു മാത്രം. ഞാൻ ഫിൽഡ് ഔട്ട് ആയെന്നു പലരും പറഞ്ഞു കേൾക്കുന്നുണ്ട്. അത് ഞാൻ കണക്കിലെടുക്കുന്നില്ല. ജീവിക്കാൻ വേണ്ടി നടനോ നടിയോ ഓഫീസ് ജോലിക്ക് പോകണം എന്ന് കേൾക്കുമ്പോൾ ആണ് എനിക്ക് ദേഷ്യം വരുന്നത്. -പാർവതി പറയുന്നു.