മലയാളത്തിലെ പുതിയ ത്രില്ലർ ചിത്രം 'പതിമൂന്നാം രാത്രി' ടീസർ പുറത്ത്

ഡി2കെ ഫിലിംസിന്റെ ബാനറിൽ മേരി മൈഷയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്.

author-image
Greeshma Rakesh
New Update
pathimoonnam

pathimoonnam rathri

Listen to this article
0.75x 1x 1.5x
00:00 / 00:00

‌വിഷ്ണു ഉണ്ണികൃഷ്ണൻ, ദീപക് പറമ്പോൽ, ഷൈൻ ടോം ചാക്കോ, മാളവിക മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനേഷ് ബാബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പതിമൂന്നാം രാത്രി.ചിത്രത്തിൻറെ ഒരു പുതിയ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഡി2കെ ഫിലിംസിന്റെ ബാനറിൽ മേരി മൈഷയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. പുതുവർഷ ആഘോഷങ്ങൾക്കൊരുങ്ങുന്ന കൊച്ചിയിലേക്ക് തലേദിവസം ജോലിസംബന്ധമായി മറയൂരിൽ നിന്നും യാത്ര ചെയ്യുന്ന ശിവറാം, ഇതേ ദിവസം തന്നെ അടിമാലിയിൽ നിന്നും കൊച്ചിയിലെ ഒരു കടയിലേക്ക് ജോലിക്കായി വരുന്ന മാളവിക, ഐടി കമ്പനിയിലെ ട്രെയിനർ ആയി കൊച്ചിയിലേക്ക് എത്തുന്ന വിനോദ് എബ്രഹാം, തമ്മിൽ പരിചയമില്ലാത്ത ഈ മൂന്നുപേരും കൊച്ചിയിൽ എത്തുമ്പോൾ ഇവരറിയാതെ തന്നെ ഇവർക്കിടയിൽ സംഭവിക്കുന്ന കുറേ കാര്യങ്ങൾ, തുടർന്നുണ്ടാകുന്ന സംഭവങ്ങൾ ഇതെല്ലാം കോർത്തൊരുക്കിയ ഒരു ത്രില്ലർ ചിത്രമാണ് പതിമൂന്നാം രാത്രി. 

ശിവറാമായി വിഷ്ണു ഉണ്ണികൃഷ്ണനും വിനോദ് എബ്രഹാമായി ഷൈൻ ടോം ചാക്കോയും മാളവികയായി മാളവിക മേനോനും വേഷമിടുന്നു. ഇവരെ കൂടാതെ വിജയ് ബാബു, സോഹൻ സീനുലാൽ, ഡെയ്ൻ ഡേവിസ്, രജിത് കുമാർ, അസിം ജമാൽ, കോട്ടയം രമേശ്, സാജൻ പള്ളുരുത്തി, ഹരി പ്രശാന്ത്, ഡിസ്നി ജെയിംസ്, അർച്ചന കവി, മീനാക്ഷി രവീന്ദ്രൻ, സ്മിനു സിജോ, സോന നായർ, ആര്യ ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഛായാഗ്രഹണം ആർ എസ് ആനന്ദകുമാർ, തിരക്കഥ ദിനേശ് നീലകണ്ഠൻ, എഡിറ്റർ വിജയ് വേലുക്കുട്ടി, ആർട്ട് സന്തോഷ് രാമൻ, സംഗീതം  രാജു ജോർജ്, സൗണ്ട് ഡിസൈൻ ആശിഷ് ഇല്ലിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്, കോസ്റ്റ്യൂംസ് അരവിന്ദ് കെ ആർ, സ്റ്റണ്ട്സ് മാഫിയ ശശി, മേക്കപ്പ് മനു മോഹൻ, സ്റ്റിൽസ് ഈ കട്ട്സ് രഘു, വിഎഫ്എസ് ഷിനു (മഡ് ഹൗസ്), പിആർഒ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് അറ്റ്ലിയർ. വിതരണം എസ് എം കെ റിലീസ്.ഒക്ടോബറിൽ തിയറ്ററുകളിലെത്തുന്ന ചിത്രമാണിത്. 


shine tom chacko malayalam movie vishnu unnikrishnan Pathimoonnam Rathri