'നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ടാഗ് ലൈനോടെ അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ ഷൈൻ ടോം ചാക്കോ നായകനാകുന്ന പുതിയ ചിത്രം 'ദ് പ്രൊട്ടക്ടർ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ഷൈനിന്‍റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
ജി എം മനു സംവിധാനം ചെയ്യുന്ന ചിത്രം റോബിൻസ് മാത്യു ആണ് നിര്‍മ്മിച്ചിരിക്കുന്നത്. അജേഷ് ആന്‍റണി രചനയും,താഹിർ ഹംസ എഡിറ്റിംഗും നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജിനോഷ് ആന്‍റണിയാണ്.
തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജോൾ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.