പ്രദര്‍ശനത്തിന് മണിക്കൂറുകള്‍; സല്‍മാന്‍ ഖാന്റ് സിക്കന്ദര്‍ ഇന്റര്‍നെറ്റില്‍

തമിഴ്റോക്കേഴ്സ്, മൂവിറൂള്‍സ്, ഫില്‍മിസില തുടങ്ങിയ സൈറ്റുകളിലും, വിവിധ ടെലഗ്രാം ചാനലുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിച്ചത്.

author-image
Biju
New Update
thg

മുംബൈ: പുതിയ സല്‍മാന്‍ ഖാന്‍ ചിത്രം സിക്കന്ദറിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. സിനിമ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. സംഭവത്തില്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

തമിഴ്റോക്കേഴ്സ്, മൂവിറൂള്‍സ്, ഫില്‍മിസില തുടങ്ങിയ സൈറ്റുകളിലും, വിവിധ ടെലഗ്രാം ചാനലുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിച്ചത്. തിയറ്ററില്‍ നിന്നും ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ എച്ച്ഡി ദൃശ്യമികവോട് കൂടിയാണ് പ്രചരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എ ആര്‍ മുരുഗഡോസ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് സിക്കന്ദര്‍. 

അതേസമയം ഈദ് ദിനത്തില്‍ ഇറങ്ങുന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തിന് വലിയ പ്രീതിയാണ് ലഭിച്ചിട്ടുള്ളത്. ആദ്യ ഷോയ്ക്ക് തന്നെ വലിയ തിരക്ക് ആയിരുന്നു തിയറ്ററുകളില്‍ അനുഭവപ്പെട്ടത്. പല തിയറ്ററുകള്‍ക്ക് മുന്‍പിലും ആരാധകര്‍ കേക്ക് മുറിച്ചാണ് സല്‍മാന്‍ ഖാന്റെ പുതിയ ചിത്രത്തെ വരവേറ്റത്. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നടി. സത്യരാജ്, കാജള്‍ അഗര്‍വാള്‍, ഷര്‍മാന്‍ ജോഷി, എന്നിവരും ചിത്രത്തിലുണ്ട്.