/kalakaumudi/media/media_files/2025/04/14/nAPGD0gjgEFACfi8aiW3.jpg)
ചെന്നൈ: അകാലത്തില്‍ വിടപറഞ്ഞ മകള്‍ നന്ദനയുടെ ഓര്‍മ ദിനത്തില്‍ നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി ഗായിക കെ എസ്.ചിത്ര. മകളുടെ ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവച്ചത്. 2011 ഏപ്രില്‍ 14-നാണ് ചിത്രയുടെ മകള്‍ നന്ദന അന്തരിച്ചത്.
''എനിക്ക് നിന്നെ ഇനി തൊടാന്‍ കഴിയില്ല, കേള്‍ക്കാന്‍ കഴിയില്ല, കാണാനാവില്ല, പക്ഷേ എല്ലാ സമയത്തും എനിക്ക് നിന്റെ സാമീപ്യം അനുഭവിക്കാന്‍ കഴിയുന്നുണ്ട്, നീ ജീവിക്കുന്നത് എന്റെ ഹൃദയത്തിലാണ്. നമ്മള്‍ വീണ്ടും ഒരു ദിവസം കണ്ടുമുട്ടും. നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന അളവറ്റതാണ്. എന്നെ നോക്കി തിളങ്ങുന്ന ആകാശത്തിലെ ഏറ്റവും വലിയ നക്ഷത്രം നീയാണെന്ന് എനിക്കറിയാം. ആ ലോകത്ത് നീ സുഖമായിരിക്കുന്നുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'', ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു.
14 വര്‍ഷമായി മകല്‍ നന്ദന ചിത്രയെ വിട്ട് പിരിഞ്ഞിട്ട് . എങ്കിലും മകളെ സ്മരിക്കാത്ത നിമിഷങ്ങള്‍ ചിത്രയുടെ ജീവിതത്തില്‍ ഇല്ല എന്നും തന്നെ പറയാം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002-ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും കുഞ്ഞുണ്ടായത്. 2011-ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണാണ് എട്ടു വയസ്സുകാരിയായിരുന്ന നന്ദന മരണപ്പെട്ടത്.