ശ്രീനാഥ് ഭാസി ചിത്രം  'പൊങ്കാല'യുടെ ലോഞ്ച് നടന്നു

സെപ്റ്റംബർ ഇരുപത്തിരണ്ടിന് ചിത്രീകരണം ആരംഭിക്കും. വൈപ്പിൻ, ചെറായി, മുനമ്പം ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

author-image
anumol ps
New Update
pongala

ചിത്രത്തിന്റെ ലോഞ്ചിംങ് ചടങ്ങിൽ നിന്നും 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി; ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം  'പൊങ്കാല'യുടെ ലോഞ്ച് നടന്നു.  എ ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ചടങ്ങുകൾ വെള്ളിയാഴ്ച്ച എറണാകുളം ടൗൺ ഹാളിൽ വെച്ചാണ് നടന്നത്. ഗ്ലോബൽ പിക്ച്ചേഴ്‌സ് എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ ഡോണ തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസി, കെ.ജി.എഫ് സ്റ്റുഡിയോ, അനിൽ പിള്ള എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാകുന്നു.

ചലച്ചിത്ര പ്രവർത്തകർ, ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നവർ, ബന്ധുമിത്രാദികൾ എന്നിവർ അടങ്ങുന്ന വലിയൊരു സദസ്സിലാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. കലാരംഗത്ത് ഏറെ പ്രതിഭകളെ സമ്മാനിച്ച കൊച്ചി കലാഭവൻ്റെ പ്രസിഡൻ്റ് ഫാദർ ചെറിയാൻ കുനിയൻ തോടത്ത് ആദ്യഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. ഡോണ തോമസ്, ശ്രീനാഥ് ഭാസി, അനിൽ പിള്ള, കപിൽ കൃഷ്ണാ (കെ.ജി.എഫ്.സ്റ്റുഡിയോ) റാഫി ചാന്നാങ്കര (ദുബായ്) എന്നിവർ ഈ ചടങ്ങു പൂർത്തികരിച്ചു. തുടർന്ന് വൈപ്പിൻ എം.എൽ.എ കെ.എൻ.ഉണ്ണി കൃഷ്ണൻ ബാനർ ലോഞ്ചിംഗ് നടത്തി. തുടർന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമാതാവ് സിയാദ് കോക്കർ പ്രകാശനം ചെയ്തു.

പൊങ്കാല എന്ന ചിത്രത്തിന് എല്ലാവിധ ആശംസകളും ഫാദർ ചെറിയാൻ കുനിയൻ തോടത്ത് നേർന്നു. വൈപ്പിൻ മേഖല പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന് എല്ലാവിധ സഹായകരണവും, ആശംസയും കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നേർന്നു. ചിത്രത്തിൻ്റ കമ്പനി ലോഗോ പ്രകാശനവും എം.എൽ.എ നിർവ്വഹിച്ചു.

ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീനാഥ് ഭാസിക്ക് പുറമേ ബിബിൻ ജോർജ്, അലൻസിയർ, സാദിഖ്, ഡ്രാക്കുള സുധീർ, കിച്ചു ടെല്ലസ് മാർട്ടിൻ മുരുകൻ, റോഷൻ മുഹമ്മദ്, നായിക യാമി സോന, ശാന്തകുമാരി, രേണു സുന്ദർ തുടങ്ങിയ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ബാബുരാജ്, സുധീർ കരമന ,അപ്പാനിശാന്ത്, ഷമ്മി തിലകൻ, ഇന്ദ്രൻസ്, സൂര്യാകൃഷ്, ദുർഗാ കൃഷ്ണ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. രണ്ടായിരത്തിൽ വൈപ്പിൻകരയിൽ അരങ്ങേറിയ ഒരു യഥാർത്ഥ സംഭവത്തിൽ നിന്നുമാണ് ഈ ചിത്രത്തിൻ്റെ കഥ ഉടലെടുക്കുന്നത്. വൈപ്പിൻ ഹാർബറിൽ രണ്ടു ഗ്രൂപ്പുകളുടെ കിടമത്സരമാണ് തികച്ചും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

സംഗീതം - രഞ്ജിൻ രാജ്. ഛായാഗ്രഹണം - തരുൺ ഭാസ്ക്കർ, എഡിറ്റിംഗ് - കപിൽ കൃഷ്ണ, കലാസംവിധാനം - ബാവാ, മേക്കപ്പ് - അഖിൽ ടി.രാജ്, കോസ്റ്റ്യും ഡിസൈൻ - സൂര്യാ ശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - ജിയോ ഷീബാസ്. പ്രജിതാ രവീന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, നിർമ്മാണ നിർവ്വഹണം - വിനോദ് പറവൂർ.

സെപ്റ്റംബർ ഇരുപത്തിരണ്ടിന് ചിത്രീകരണം ആരംഭിക്കും. വൈപ്പിൻ, ചെറായി, മുനമ്പം ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ- വാഴൂർ ജോസ്. ഫോട്ടോ- അമൽ അനിരുദ്ധ്. 

 

ponkala sreenath bhasi