'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'ഓഡിയോ ലോഞ്ചിൽ അണിനിരന്ന് താരങ്ങൾ

ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള " എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വിപുലമായ ചടങ്ങോടെ നിർവ്വഹിച്ചു.

author-image
Rajesh T L
Updated On
New Update
AUDIO LAUNCH

'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'ഓഡിയോ ലോഞ്ചിൽ അണിനിരന്ന് താരങ്ങൾ ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള " എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം ഐഎംഎ ഹാളിൽ വിപുലമായ ചടങ്ങോടെ നിർവ്വഹിച്ചു. നടൻ ദിലീപ്, സംവിധായകൻ ബ്ലെസി എന്നിവർ ചേർന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. മനോജ്.കെ.ജയൻ, ജോണി ആൻ്റണി, സിജു വിൽസൻ, ഷറഫുദ്ദീൻ,ശബരീഷ് വർമ്മ,നായകൻ രഞ്ജിത്ത് സജീവൻ,നായിക സാരംഗി ശ്യാം,സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ,ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക,സംവിധായകൻ അരുൺ ഗോപി, ഹാരിസ് ദേശം തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.'ഉപചാരപൂർവ്വം ഗുണ്ട ജയൻ' എന്ന ചിത്രത്തിനു ശേഷം രഞ്ജിത്ത് സജീവ്,

സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള " എന്ന ചിത്രത്തി ജോണി ആന്റണി,ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി,മനോജ് കെ യു,സംഗീത,മീര വാസുദേവ്,മഞ്ജു പിള്ള,മൂസി,ചാന്ദിനി,മെരീസ,അഖില അനോകി തുടങ്ങിയവർക്കൊപ്പം അൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൈക്ക്,ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

സിനോജ് പി അയ്യപ്പൻ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നു. ശബരീഷ് വർമ്മയുടെ വരികൾക്ക് രാജേഷ് മുരുകേശൻ (നേരം,പ്രേമം ഫെയിം) സംഗീതം പകരുന്നു.എഡിറ്റർ-അരുൺ വൈഗ.ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,കല-സുനിൽ കുമരൻ,മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം-മെൽവി ജെ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,

ഈരാറ്റുപേട്ട,വട്ടവട, കൊച്ചി, ഗുണ്ടൽപേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള " മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തും.

അഡ്വർടൈസിങ് -ബ്രിംഗ്ഫോർത്ത്

Mollywood Latest News audio launch