വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകും മുമ്പ് 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' (UKOK) ഒന്ന് കാണുക : ബഹുമാനപ്പെട്ട എം.പി N.Kപ്രേമചന്ദ്രന്‍

കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തെ കുറിച്ചും , നമ്മുടെ നാടിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങളെപ്പറ്റിയും വ്യക്തമായി പ്രതിപാദിക്കുന്ന ഒരു സിനിമയാണ് 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)'. ഈ സിനിമ കണ്ട് മനസ്സ് നിറഞ്ഞു എന്നാണ് ബഹുമാനപ്പെട്ട എം.പി N.K പ്രേമചന്ദ്രന്‍ പറഞ്ഞത്.

author-image
Sneha SB
New Update
WhatsApp Image 2025-06-23 at 3.56.25 PM


ഇപ്പോള്‍ കേരളം നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളില്‍  ഒന്നാണ്  വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാന്‍ യുവതലമുറ തെരഞ്ഞെടുക്കുന്ന മാര്‍ഗ്ഗം അന്യ രാജ്യങ്ങള്‍ ആകുമ്പോള്‍ നമ്മുടെ രാജ്യത്തിന് നഷ്ടപ്പെടുന്നത് വിലമതിക്കാനാവാത്ത അവരുടെ ബുദ്ധിയും അദ്ധ്വാനവുമാണ്. കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തെ കുറിച്ചും , നമ്മുടെ നാടിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങളെപ്പറ്റിയും വ്യക്തമായി പ്രതിപാദിക്കുന്ന ഒരു സിനിമയാണ് 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)'. ഈ സിനിമ കണ്ട് മനസ്സ് നിറഞ്ഞു എന്നാണ് ബഹുമാനപ്പെട്ട എം.പി N.K പ്രേമചന്ദ്രന്‍ പറഞ്ഞത്.  ഇതിലെ കഥാപാത്രങ്ങളുടെ പ്രകടനം അദ്ദേഹം എടുത്തു പറയുക യുണ്ടായി. പ്രത്യേകിച്ച് രഞ്ജിത്ത് സഞ്ജീവിന്റെയും ജോണി ആന്റണിയുടെയും പ്രകടനം ഈ ചിത്രത്തെ മികച്ചതാക്കുന്നുണ്ട് എന്നും വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോകും മുമ്പ്  (UKOK)ഒന്ന് കാണുക എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിംസ്,പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളില്‍ ആന്‍, സജീവ്, അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' (UKOK) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നടന്‍ ശബരീഷ് വര്‍മ്മ എഴുതിയ മനോഹര വരികള്‍ക്ക് നേരം, പ്രേമം പോലുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന രാജേഷ് മുരുകേശന്‍ ഈണം പകര്‍ന്നിരിക്കുന്നു. എഡിറ്റര്‍-അരുണ്‍ വൈഗ.ലൈന്‍ പ്രൊഡ്യൂസര്‍-ഹാരിസ് ദേശം,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,കല-സുനില്‍ കുമരന്‍,മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം-മെല്‍വി ജെ,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കിരണ്‍ റാഫേല്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍സ്-യെല്ലോ ടൂത്ത്‌സ്, അഡ്വര്‍ടൈസിംഗ് - ബ്രിങ് ഫോര്‍ത്ത്, മാര്‍ക്കറ്റിംഗ്- റമ്പൂട്ടാന്‍, വിതരണം-സെഞ്ച്വറി റിലീസ്,പി ആര്‍ ഒ-എ എസ് ദിനേശ്, അരുണ്‍ പൂക്കാടന്‍.

malayalam movie New movie