/kalakaumudi/media/media_files/2025/07/14/stund-man-2025-07-14-10-57-53.jpg)
തമിഴിലെ പ്രശസ്ത സ്റ്റണ്ട്മാന്‍ രാജുവിന് ദാരുണാന്ത്യം.നടന്‍ ആര്യയുടെ പുതിയ സിനിമയുടെ കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ് അപകടം സംഭവിച്ചത്.റാമ്പില്‍ കയറി ബാലന്‍സ് നഷ്ടപ്പെട്ട വണ്ടി മറിയുകയും മുന്‍വശത്ത് ശക്തമായി ഇടിച്ചിറങ്ങുകയും ചെയ്യുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് രാജുവിന് ഹൃദയാഘാതം ഉണ്ടാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
തമിഴിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് രാജു. 2021ലെ സര്‍പാട്ട പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയാണ് രാജുവിന് അപകടം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.