/kalakaumudi/media/media_files/Pv9vbTbCbTmmhn84X3BP.jpg)
സംവൃത സുനിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം
സമൂഹ മാധ്യമങ്ങളിൽ എന്നും തരംഗമാണ് താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഫോട്ടോകളും. ഇത്തരത്തിൽ നടി സംവൃത സുനിൽ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുന്നത്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയാണ് നടി പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്.
2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ല നടി സംവൃത സുനിൽ.
അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് താരം താമസം.
2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയാണ് സംവൃത സുനിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി സംവൃത.