കരിയറിലെ വേറിട്ട കഥാപാത്രമായി സുരാജ്; 'ഇഡി' ഇനി ഒടിടിയില്‍

നാല് മാസത്തിന് ഇപ്പുറമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

author-image
Anitha
New Update
dpsoksk

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ഇഡി: എക്സ്ട്രാ ഡീസന്‍റ് എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 20 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. നാല് മാസത്തിന് ഇപ്പുറമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഡാർക്ക് ഹ്യൂമർ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. അങ്കിത് മേനോൻ ആണ് ഇ ഡിയിലെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒട്ടനവധി പ്രത്യേകതകളുള്ള ഒരു കഥാപാത്രത്തെയാണ് സുരാജ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ  ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിങ്ങനെ ചിത്രത്തിലെ മറ്റു താരങ്ങളും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്.

പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി  നിർമ്മിച്ചിരിക്കുന്നത്. ഇ.ഡി (എക്സ്ട്രാ ഡീസന്റ്) അണിയറ പ്രവർത്തകർ ഇവരാണ്.

ott suraj venjarammoodu