'ഈ മാവിനെ ഞാൻ പാട്ടുമാവെന്ന് വിളിക്കും'; യേശുദാസിന്റെ തറവാട്ടിൽ സുരേഷ് ​ഗോപി

ഹൗസ് ഓഫ് യേശുദാസ് ' എന്നറിയപ്പെടുന്ന ഈ വീടിന്റെ ഇപ്പോഴത്തെ ഉടമ സി.എ. നാസർ സുരേഷ് ഗോപിയെ സ്വീകരിച്ചു. അദ്ദേഹം അമേരിക്കയിലുള്ള യേശുദാസിന് ഫോൺ ചെയ്തു. വീഡിയോ കോളിലെത്തിയ യേശുദാസിനോട് സുരേഷ് ഗോപി സംസാരിച്ചു.

author-image
Vishnupriya
New Update
as
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ഗാനഗന്ധർവൻ യേശുദാസിന്റെ ഫോർട്ട്കൊച്ചിയിലെ പഴയ തറവാട് കാണാനെത്തിയതാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. യേശുദാസിന്റെ അമ്മ നട്ടു വളർത്തിയ വീടിനോടു ചേർന്നുനിൽക്കുന്ന മാവിൽ അദ്ദേഹം വെള്ളമൊഴിച്ചു. 'ഈ മാവിനെ ഞാൻ പാട്ടുമാവെന്ന് വിളിക്കും.' സുരേഷ് ഗോപി പറഞ്ഞു. ഒരുപാട് പാട്ടുകേട്ട് വളർന്ന മാവാണിതെന്നും അദ്ദേഹം പറഞ്ഞു.

'ഹൗസ് ഓഫ് യേശുദാസ് ' എന്നറിയപ്പെടുന്ന ഈ വീടിന്റെ ഇപ്പോഴത്തെ ഉടമ സി.എ. നാസർ സുരേഷ് ഗോപിയെ സ്വീകരിച്ചു. അദ്ദേഹം അമേരിക്കയിലുള്ള യേശുദാസിന് ഫോൺ ചെയ്തു. വീഡിയോ കോളിലെത്തിയ യേശുദാസിനോട് സുരേഷ് ഗോപി സംസാരിച്ചു. ഈ വീടിനോടുചേർന്ന് ചെമ്പൈ ഭാഗവതരുടെ പ്രതിമ സ്ഥാപിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

yeshudas sureshgopi