'റെട്രോ'യുടെ ക്ലാസിക്ക് ആക്ഷന്‍ ട്രെയ്‌ലര്‍ പുറത്ത്‌; ആവേശത്തില്‍ സൂര്യാ ആരാധകര്‍

 കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യാ ചിത്രം 'റെട്രോ'യുടെ ട്രെയ്‌ലര്‍ ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന  ചടങ്ങില്‍ റിലീസായി.മേയ് ഒന്നിന് ലോകവ്യാപകമായി തിയേറ്ററുകളില്‍ എത്തും.

author-image
Akshaya N K
New Update
s

 കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യാ ചിത്രം 'റെട്രോ'യുടെ ട്രെയ്‌ലര്‍ ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന  ചടങ്ങില്‍ റിലീസായി. മലയാളികളുടെ പ്രിയപ്പെട്ട അല്‍ഫോന്‍സ് പുത്രന്‍ എഡിറ്റ് ചെയ്ത 'റെട്രോ' ട്രെയ്‌ലര്‍ സൂര്യയുടെ ശക്തമായ തിരിച്ചു വരവിനെ സൂചിപ്പിക്കുന്നു.

പൂജാ ഹെഗ്‌ഡെ നായികയായെത്തുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ ജോജു ജോര്‍ജ്, ജയറാം, സ്വാസിക എന്നിവരും ഭാഗമാണ്‌. ഇവര്‍ക്കു പുറമെ പ്രകാശ് രാജ്, വിദ്യാ ശങ്കര്‍,നാസര്‍ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

സന്തോഷ് നാരായണന്‍ സംഗീതസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ശ്രേയാസ് കൃഷ്ണയും എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലിയുമാണ്‌.

റെട്രോ'യുടെ കേരളാ വിതരണാവകാശം സെന്തില്‍ സുബ്രഹ്‌മണ്യന്‍ നേതൃത്വം നല്‍കുന്ന വൈക മെറിലാന്‍ഡിനാണ്. മേയ് ഒന്നിന് ലോകവ്യാപകമായി തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.

tamil movie trailer out movie trailer Tamil Movie Industry tamil movie news suriya actor suriya trailer release Official Trailer retro movie