97-ാമത് ഓസ്‌കാർ അവാർഡിന് രണ്ട് മാസം മാത്രം ശേഷിക്കെ , ഈ വർഷത്തെ ഓസ്‌കാറിന് അർഹതയുള്ള 323 ഫീച്ചർ ഫിലിമുകളുടെ പട്ടിക അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് പുറത്തുവിട്ടിരിക്കുയാണ് .ഇതിൽ 207 സിനിമകൾ മികച്ച ചിത്രത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ട്.
കങ്കുവ (തമിഴ്),ആടുജീവിതം (ദി ഗോട്ട് ലൈഫ് )(ഹിന്ദി), സന്തോഷ് (ഹിന്ദി), സ്വാതന്ത്ര്യ വീർ സവർക്കർ (ഹിന്ദി),ഓൾ വി ഇമേജിൻ അസ് ലൈറ്റ് (മലയാളം-ഹിന്ദി),ഗേൾസ് വിൽ ബി ഗേൾസ് (ഹിന്ദി-ഇംഗ്ലീഷ്) തുടങ്ങിയ അഞ്ച് ഇന്ത്യൻ ചിത്രങ്ങളും യോഗ്യരായ 207 ചിത്രങ്ങളുടെ പട്ടികയിൽ മത്സര വിഭാഗത്തിൽ ഉൾപ്പെടുന്നു.നോമിനേഷനുകൾക്കായുള്ള വോട്ടെടുപ്പ് 2025 ജനുവരി 8ന്,ആരംഭിക്കുകയും 2025 ജനുവരി 12 ന് പൂർത്തിയാകുകയും ചെയ്യും.അന്തിമ നോമിനേഷനുകൾ 2025 ജനുവരി 17 ന് പ്രഖ്യാപിക്കും.
കൂടാതെ,ആനിമേറ്റഡ് ഷോർട്ട് ഫിലിം,ഡോക്യുമെൻ്ററി ഫീച്ചർ,ഡോക്യുമെൻ്ററി ഷോർട്ട്,ഇൻ്റർനാഷണൽ ഫീച്ചർ,ലൈവ് ആക്ഷൻ ഷോർട്ട്,മേക്കപ്പ്, ഹെയർസ്റ്റൈലിംഗ്,ഒറിജിനൽ സ്‌കോർ,ഒറിജിനൽ സോംഗ്,സൗണ്ട്,വിഷ്വൽ ഇഫക്‌റ്റുകൾ എന്നിവയുൾപ്പെടെ 10 വിഭാഗങ്ങളിലേക്കുള്ള ചുരുക്ക പട്ടിക ചടങ്ങിന് മുന്നോടിയായി അക്കാദമി വെളിപ്പെടുത്തിയിട്ടുണ്ട്.കിരൺ റാവുവിൻ്റെ ലപാത ലേഡീസ് 97-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു.നിർഭാഗ്യവശാൽ,അംഗീകാരം ലഭിച്ചിട്ടും,ചിത്രം ചുരുക്ക പട്ടികയിൽ ഇടം നേടിയില്ല.