സ്വാസിക കേന്ദ്ര കഥാപാത്രത്തിലെത്തിയ "ലബ്ബർ പന്ത്" ഗംഭീര സിനിമയെന്ന് മലയാള സിനിമാ താരങ്ങൾ

ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിലെത്തിയ സ്വാസികയുടെ ഗംഭീര പ്രകടനം തിയേറ്ററിൽ ആസ്വദിക്കാൻ നിരവധി താരങ്ങളാണ് ഇന്നലെ കൊച്ചിയിൽ നടന്ന സെലിബ്രിറ്റി ഷോയിൽ എത്തിച്ചേർന്നത്.

author-image
Greeshma Rakesh
New Update
swasika-movie-lubber-pandhu-review

lubber pandhu movie

Listen to this article
0.75x1x1.5x
00:00/ 00:00

നവാഗത സംവിധായകൻ തമിഴരശൻ ​​പച്ചമുത്തുവിന്റെ ലബ്ബർ പന്തിന്റെ സെലിബ്രിറ്റി ഷോ ഇന്നലെ കൊച്ചിയിൽ നടന്നു. ഹരീഷ് കല്യാൺ, ആട്ടകത്തി ദിനേശ്, സ്വാസിക, സഞ്ജന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പ്രേക്ഷക പ്രശംസ കൊണ്ടും നിരൂപക പ്രശംസ കൊണ്ടും തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഗംഭീര വിജയം കൈ വരിക്കുകയാണ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിലെത്തിയ സ്വാസികയുടെ ഗംഭീര പ്രകടനം തിയേറ്ററിൽ ആസ്വദിക്കാൻ നിരവധി താരങ്ങളാണ് ഇന്നലെ കൊച്ചിയിൽ നടന്ന സെലിബ്രിറ്റി ഷോയിൽ എത്തിച്ചേർന്നത്.

സംവിധായകൻ തരുൺ മൂർത്തി, താരങ്ങളായ വിനയ് ഫോർട്ട്, ബാല, മുന്ന, ദ്രുവ്, ദിനേശ് പണിക്കർ,മഞ്ജു പിള്ളൈ, ശിവദാ, അനന്യ, സരയു, മഞ്ജരി , കാർത്തിക് സൂര്യ, കെ.എസ്. പ്രസാദ് തുടങ്ങി നിരവധി താരങ്ങളാണ് ലബ്ബർ പന്തിന്റെ പ്രത്യേക പ്രദർശനം കാണാൻ എത്തിച്ചേർന്നത്. ഷോക്ക് ശേഷം ഗംഭീര പ്രകടനമാണ് താരങ്ങളിൽ നിന്നും പ്രേക്ഷകരിൽ നിന്നും സ്വാസികക്ക് ലഭിച്ചത്. 

സന്തോഷത്തോടെ നിറ കണ്ണുകളോടെ കൂട്ടുകാരോടൊപ്പം നിൽക്കുന്ന സ്വാസികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏറ്റവും അധികം ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല എന്ന് സ്വാസിക പറഞ്ഞു. കേരളത്തിലും മികച്ച പ്രേക്ഷക നിരൂപക അഭിപ്രായങ്ങൾ ലഭിക്കുന്നതിൽ കൂടുതൽ സന്തോഷിക്കുന്നെന്നും സ്വാസിക അഭിപ്രായപ്പെട്ടു. കേരളത്തിൽ മികച്ച സ്വീകാര്യത ആണ് ലബ്ബർ പന്തിന് ലഭിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

lubber pandhu swasika malayalam cinema