സ്വാസികയുടെ രണ്ടാം യാമം ഒടിടിയിലേക്ക്

കാലങ്ങളായി സ്ത്രീകള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ചതിയുടെയും വഞ്ചനയുടെയും അനാചാരങ്ങള്‍ക്കുമെതിരെ വിരല്‍ ചൂണ്ടുന്ന പുതിയ കാലത്തെ സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

author-image
Biju
New Update
randam

'ബനാറസ്' എന്ന ചിത്രത്തിനു ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്ത ചിത്രമാണ് 'രണ്ടാം യാമം.' സ്വാസിക മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ധ്രുവന്‍, ഗൗതം കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം ഒടിടിയില്‍ റിലീസിനെത്തുകയാണ്. ഒടിടി റിലീസ് തീയതി പുറത്തുവിട്ടു.

ജോയ് മാത്യു, നന്ദു, സുധീര്‍ കരമന, രാജസേനന്‍, ഷാജു ശ്രീധര്‍, ജഗദീഷ് പ്രസാദ്, രേഖ, രമ്യ സുരേഷ്, ഹിമാശങ്കരി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കാലങ്ങളായി സ്ത്രീകള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ചതിയുടെയും വഞ്ചനയുടെയും അനാചാരങ്ങള്‍ക്കുമെതിരെ വിരല്‍ ചൂണ്ടുന്ന പുതിയ കാലത്തെ സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ഗോപാല്‍ ആര്‍. ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മോഹന്‍ സിത്താരയാണ് രണ്ടാം യാമത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ അഴകപ്പന്‍ ഛായാഗ്രഹണവും വി.എസ് വിശാല്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 

മനോരമ മാക്‌സിലൂടെയാണ് രണ്ടാം യാമം ഒടിടിയിലെത്തുന്നത്. ചിത്രം സെപ്റ്റംബര്‍ 19 മുതല്‍ സ്ട്രീമിങ് ആരംഭിക്കും.