തെലുങ്ക് നടൻ മോഹൻ ബാബു മാധ്യമ പ്രവർത്തകനെ മർദ്ദിച്ചു

മാധ്യമ പ്രവർത്തകനെ ആക്രമിച്ച് തെലുങ്ക് നടൻ മോഹൻ ബാബു.അദ്ദേഹം തന്നെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിനിടെയാണ് ഇഷ്ടമാകാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ മൈക്ക് പിടിച്ചു വാങ്ങി മർദ്ദിച്ചത്.

author-image
Rajesh T L
New Update
tollywood

മാധ്യമ  പ്രവർത്തകനെ ആക്രമിച്ച് തെലുങ്ക് നടൻ മോഹൻ  ബാബു.അദ്ദേഹം തന്നെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിനിടെയാണ് ഇഷ്ടമാകാത്ത ചോദ്യം ചോദിച്ച  മാധ്യമ പ്രവർത്തകനെ മൈക്ക് പിടിച്ചു വാങ്ങി  
മർദ്ദിച്ചത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുൻനിര തെലുങ്ക് നടൻമാരിലൊരാളായ മോഹൻ ബാബുവിന്റെ കുടുംബത്തിൽ വലിയ രീതിയിലുലുള്ള കലഹങ്ങൾ അരങ്ങേറുകയാണ്.

മോഹൻ ബാബുവും  ഇളയ മകനായ മഞ്ജു മനോജും തമ്മിൽ വലിയ പ്രശ്നങ്ങളാണ് ഉണ്ടായത്. മഞ്ജു മനോജ് മോഹൻ ബാബുവിന്റെ വീട്ടിൽ കയറി ഗുണ്ടകളെ  ഉപയോഗിച്ച് ആക്രമിച്ചു എന്ന പരാതി പൊലീസിന് നൽകിയിരുന്നു.ഇതിനെ തുടർന്നുള്ള പ്രശ്നങ്ങൾ  നടക്കവെയാണ് മാധ്യമ പ്രവർത്തകർ മോഹൻ ബാബുവിന്റെ വീട്ടിലേക്ക് എത്തുന്നത്.മോഹൻ  ബാബുവിനോട് സംസാരിക്കവെ ടിവി 9 തെലുങ്കുവിന്റെ റിപ്പോർട്ടർ  ചില ചോദ്യങ്ങൾ ചോദിച്ചു.

ചോദ്യങ്ങളിൽ പ്രകോപിതനായതോടെയാണ്  റിപ്പോർട്ടറിന്റെ മൈക്ക് പിടിച്ചു വാങ്ങി, ഇയാളുടെ  തലയിൽ  മർദ്ദിച്ചത്.തലയ്ക്ക് പരിക്കേറ്റ ടിവി 9ന്റെ  റിപ്പോർട്ടർ രഞ്ജിത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.തുടർന്ന് മോഹൻ ബാബുവിനെതിരെ പോലീസിൽ പരാതിയും നൽകി.രജകുന്ദ പോലീസ് എഫ്.ഐ.ആർ  രജിസ്റ്റർ  ചെയ്തു.

Telugu movie news telugu