68ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

​ഗ്രാമി, എമ്മി, ടോണി, ഓസ്കാർ എന്നീ നാല് പുരസ്കാരങ്ങൾ നേടുന്നവരാണ് ഇ​ഗോട്ട് ക്ലബിൽ ഇടം നേടുക. കെ പോപ് ഡീമൺ ഹണ്ടേഴ്സിലെ ​ഗോൾഡൻ എന്ന ​ഗാനമാണ് മികച്ച ​ഗാനത്തിനുള്ള പുരസ്കാരം നേടിയത്

author-image
Devina
New Update
grammy

68ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ടിബറ്റൻ ആത്മീയ ​ഗുരു ദലെെലാമയ്ക്കുംഅമേരിക്കൻ ഫിലിം മേക്കർ സ്റ്റീവൻ സ്പീൽബർഗിനും കെ പോപ്പിനുംപുരസ്കാരം ലഭിച്ചു . മെഡിറ്റേഷൻസ്: ദ റിഫ്ലക്ഷൻ ഓഫ് ഹിസ് ഹോളിനെസ് എന്ന ആൽബത്തിനാണ് പുരസ്കാരം. മികച്ച ഓഡിയോ ബുക്ക്, നരേഷൻ, സ്റ്റോറി ടെല്ലിം​ഗ് എന്നീ വിഭാ​ഗങ്ങളിലാണ് പുരസ്കാരം.  

മ്യൂസിക് ബെെ ജോൺ വില്യംസ് എന്ന ഇദ്ദേഹത്തിന്റെ ഡോക്യുമെന്ററിയാണ് മികച്ച സംഗീത സിനിമയ്ക്കുള്ള പുരസ്കാരം നേടിയത്.ഗ്രാമി പുരസ്കാരത്തോടെ സ്റ്റീവൻ സ്പീൽബർ​ഗ് ‌ഇ​ഗോട്ട് ക്ലബിൽ ഇടം നേടി. 

​ഗ്രാമി, എമ്മി, ടോണി, ഓസ്കാർ എന്നീ നാല് പുരസ്കാരങ്ങൾ നേടുന്നവരാണ് ഇ​ഗോട്ട് ക്ലബിൽ ഇടം നേടുക. കെ പോപ് ഡീമൺ ഹണ്ടേഴ്സിലെ ​ഗോൾഡൻ എന്ന ​ഗാനമാണ് മികച്ച ​ഗാനത്തിനുള്ള പുരസ്കാരം നേടിയത്. ലേഡി ​ഗാ​ഗ അബ്ര കാ ഡാബ്രയിലെ ഡാൻസ് പോപ് റെക്കോർ‍ഡിം​ഗ് വിഭാ​ഗത്തിൽ പുരസ്കാരം നേടി.

ദലൈലാമയുടെ വാക്കുകളിലേക്ക് 

‘ഈ അംഗീകാരം കൃതജ്ഞതയോടും വിനയത്തോടും കൂടി സ്വീകരിക്കുന്നു. ഞാൻ ഇതിനെ വ്യക്തിപരമായ ഒന്നായികാണുന്നില്ല, മറിച്ച് നമ്മുടെ സാർവത്രിക ഉത്തരവാദിത്തത്തിനുള്ള അംഗീകാരമായിട്ടാണ് കാണുന്നത്.എട്ട് ബില്യൺ മനുഷ്യരുടെയും കൂട്ടായ ക്ഷേമത്തിനും സമാധാനം, അനുകമ്പ, പരിസ്ഥിതിയോടുള്ള കരുതൽ, മാനവികതയുടെ ഏകത്വത്തെക്കുറിച്ചുള്ള ധാരണ എന്നിവ അത്യാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.ഈ സന്ദേശങ്ങൾ കൂടുതൽ വ്യാപകമായി പ്രചരിപ്പിക്കാൻ ഈ ഗ്രാമി അംഗീകാരം സഹായിക്കുമെന്നതിൽ എനിക്ക് കടപ്പാടുണ്ട് .