മലയാളത്തിന്റെ മോഹന്‍ലാല്‍ അഭിനയിക്കുന്ന, വിഷ്ണു മഞ്ജു നായകനാകുന്ന കണ്ണപ്പയുടെ ഗ്രാന്‍ഡ് കേരളാ ട്രയ്‌ലര്‍ ലോഞ്ച് ഇവന്റ് ജൂണ്‍ 14ന് കൊച്ചിയില്‍ നടക്കുന്നു

ജൂണ്‍ 14ന് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ വൈകിട്ട് 5 മണിക്ക് നടക്കുന്ന ഇവെന്റില്‍ മലയാളത്തിന്റെ മോഹന്‍ലാല്‍, തെലുങ്ക് താരം വിഷ്ണു മഞ്ജു, മോഹന്‍ബാബു , മുകേഷ് റിഷി, പ്രഭുദേവ, ശരത് കുമാര്‍ തുടങ്ങി സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും മലയാള സിനിമാ മേഖലയിലെ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കുന്നു.

author-image
Sneha SB
New Update
KANNAPPA

തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രം കണ്ണപ്പ പാന്‍ ഇന്ത്യന്‍ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ കണ്ണപ്പയില്‍  എത്തുന്നുണ്ട്. ഇപ്പോഴിതാ കേരളത്തിലെ പ്രേക്ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ചിത്രത്തിന്റെ  ഗ്രാന്‍ഡ് ട്രയ്‌ലര്‍ ലോഞ്ച് ഇവന്റ്  കേരളത്തില്‍ നടത്തുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചു. ജൂണ്‍ 14ന് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ വൈകിട്ട് 5 മണിക്ക് നടക്കുന്ന ഇവെന്റില്‍ മലയാളത്തിന്റെ മോഹന്‍ലാല്‍, തെലുങ്ക് താരം വിഷ്ണു മഞ്ജു, മോഹന്‍ബാബു , മുകേഷ് റിഷി, പ്രഭുദേവ, ശരത് കുമാര്‍ തുടങ്ങി സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും മലയാള സിനിമാ മേഖലയിലെ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കുന്നു. ചിത്രത്തിന്റെ കേരളാ വിതരണം നിര്‍വഹിക്കുന്നത് ആശിര്‍വാദ് സിനിമാസാണ് .

TRAILER LAUNCH

മുകേഷ് കുമാര്‍ സിംഗ് ആദ്യമായി  സംവിധാനം ചെയ്യുന്ന ചിത്രം കണ്ണപ്പ 2025 ജൂണ്‍ 27-ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ റിലീസാകും. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയില്‍ വരുന്നത്. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. വിഷ്ണു മഞ്ജു നായകനായെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, ശരത് കുമാര്‍, മോഹന്‍ ബാബു, അര്‍പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം വേള്‍ഡ് വൈഡ് റിലീസായെത്തും.പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

mohanlal Pan Indian movie vishnu manchu kannappa movie New movie