മലയാളത്തിലെ യുവതാരങ്ങള്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം 'ഒരു സ്റ്റാര്‍ട്ട് അപ്പ് കഥ' യുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തില്‍ നടന്നു

ഹരീഷ് കുമാര്‍ രചന നിര്‍വഹിച്ച ചിത്രത്തിന്റെ കോ റൈറ്റര്‍ സംവിധായകനായ ഹേമന്ത് രമേശാണ്. ഇന്ന് ചോറ്റാനിക്കര ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ പൂജ ചടങ്ങുകള്‍ക്ക് ശേഷം ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് സംവിധായകനു കൈമാറി.

author-image
Sneha SB
New Update
OSK 1


പ്രമുഖ നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ്, ബീയിങ് യു സ്റ്റുഡിയോസ്, ട്രാവന്‍കൂര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 'ഒരു സ്റ്റാര്‍ട്ട് അപ്പ് കഥ' യുടെ  പൂജാ ചടങ്ങുകള്‍  ഇന്ന് ചോറ്റാനിക്കര ക്ഷേത്ര സന്നിധിയില്‍ നടന്നു.

osk 2

ഹേമന്ത് രമേഷ്  സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ യുവതാരങ്ങള്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.ഹരീഷ് കുമാര്‍ രചന നിര്‍വഹിച്ച ചിത്രത്തിന്റെ കോ റൈറ്റര്‍ സംവിധായകനായ ഹേമന്ത് രമേശാണ്. ഇന്ന് ചോറ്റാനിക്കര ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ പൂജ ചടങ്ങുകള്‍ക്ക് ശേഷം ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് സംവിധായകനു കൈമാറി.

WhatsApp Image 2025-07-15 at 4.54.24 PM (1)

ചിത്രത്തിന്റെ ക്യാമറ സ്വിച്ച് ഓണ്‍ കര്‍മ്മം അഭിനേത്രി മുത്തുമണി നിര്‍വഹിച്ചു. ആദ്യ ക്ലാപ്പ്  നിര്‍മ്മാതാവായ ബാദുഷ നിര്‍വഹിച്ചു. സിനിമയിലെ താരങ്ങളുടെയും മറ്റു വിശിഷ്ടാതിഥികളുടെയും സാന്നിദ്ധ്യത്തില്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.

WhatsApp Image 2025-07-15 at 4.54.24 PM (2)

മലയാളത്തില്‍ പടക്കളം, വാഴ, ഗുരുവായൂരമ്പലനടയില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ സാഫ്, വാഴ ചിത്രത്തിലൂടെ പ്രേക്ഷക  മനം കവര്‍ന്ന അമിത് മോഹന്‍, ബാലതാരമായി തന്നെ മലയാളത്തില്‍ ഗംഭീര വേഷങ്ങള്‍ ചെയ്തു നായികാ നിരയിലേക്ക് ചുവടു വയ്ക്കുന്ന നയന്‍താര ചക്രവര്‍ത്തി, നടനും സിനിമാ സ്‌ക്രിപ്റ്റ് റൈറ്ററുമായ ഉഞ. റോണി ഡേവിഡ്, ഹര്‍ഷിതാ പിഷാരടി എന്നിവരാണ് ഒരു സ്റ്റാര്‍ട്ട് അപ്പ് കഥയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത സംവിധായകനായ ജൂഡ് ആന്റണി ജോസഫ് ഈ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടെയുണ്ട്.

WhatsApp Image 2025-07-15 at 4.54.25 PM (1)

സീ സ്റ്റുഡിയോസ് മലയാളം, തമിഴ് മൂവീസ് ഹെഡ് വിനോദ് സി.ജെ, നിര്‍മ്മാതാക്കളായ ഷെഹ്സാദ് ഖാന്‍,അസ്മത് ജഗ്മഗ് ( ബീയിങ് യു സ്റ്റുഡിയോസ്), കോ പ്രൊഡ്യൂസര്‍ വിക്രം ശങ്കര്‍ (ട്രാവന്‍കൂര്‍ സ്റ്റുഡിയോസ്),മുസ്തഫ നിസാര്‍ ,അസ്സോസിയേറ്റ് പ്രൊഡ്യൂസര്‍ : വിനോദ് ഉണ്ണിത്താന്‍ (2 ക്രിയേറ്റിവ് മൈന്‍ഡ്സ്), എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: അനു.സി.എം, ഡോക്ടര്‍ സംഗീത ജനചന്ദ്രന്‍, റാഷിക് അജ്മല്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുബാഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :നന്ദു പൊതുവാള്‍ എന്നിവരോടൊപ്പം ചിത്രത്തിലെ മറ്റു അണിയറപ്രവര്‍ത്തകരും പൂജാ ചടങ്ങില്‍ പങ്കെടുത്തു. 

WhatsApp Image 2025-07-15 at 4.54.25 PM

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ശ്യാല്‍ സതീഷും  പ്രവീണ്‍ പ്രഭാകര്‍ ചിത്ര സംയോജനവും  അഡിഷണല്‍ സ്‌ക്രിപ്റ്റ് ആന്‍ഡ് ഡയലോഗ്‌സ് ജോര്‍ജ് കോരയും നിര്‍വഹിക്കുന്നു.സൗണ്ട് ഡിസൈന്‍ : സിനോയ് ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ : സാബു മോഹന്‍, വസ്ത്രാലങ്കാരം : ആദിത്യ നാനു,മേക്കപ്പ് : റോണക്‌സ് സേവ്യര്‍, കാസ്റ്റിങ് ഡയറക്ടര്‍ : ഡോക്ടര്‍ സംഗീത ജനചന്ദ്രന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റര്‍: ബെല്‍രാജ് കളരിക്കല്‍, അസ്സോസിയേറ്റ് ഡയറക്ടര്‍:  ആഷിക് അഹമ്മദ്.എം, ആക്ഷന്‍ ഡയറക്ടര്‍: ആല്‍വിന്‍ അലക്‌സ് ,സ്റ്റില്‍സ് : അജി മസ്‌കറ്റ്, പബ്ലിസിറ്റി ഡിസൈന്‍ : എന്‍എക്‌സ്ടി ജെന്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍. ഈ മാസം ജൂലൈ 25 ന്  ഒരു സ്റ്റാര്‍ട്ട് അപ്പ് കഥയുടെ ചിത്രീകരണം ആരംഭിക്കും. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍

 

malayalam movie New movie