ഡിവൈൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അന്നമ്മേം പിള്ളേരും എന്ന ചിത്രത്തിന്റെ പൂജ നടന്നു

നീലാംബരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ഹരിപ്പാട് ഹരിലാണ് രചന നിർവഹിക്കുന്നത്.മനോജ് മണി ചിത്രം സംവിധാനം ചെയ്യുന്നു.വിനോദ് ഐസക്,സാജു തുരുത്തിക്കുന്നേൽ എന്നിവരാണ് നിർമാതാക്കൾ

author-image
Rajesh T L
New Update
KK

നീലാംബരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ഹരിപ്പാട് ഹരിലാണ് രചന നിർവഹിക്കുന്നത്.മനോജ് മണി ചിത്രം സംവിധാനം ചെയ്യുന്നു. വിനോദ് ഐസക്,സാജു തുരുത്തിക്കുന്നേൽ എന്നിവരാണ് നിർമാതാക്കൾ.

പ്രോജക്ട് ഡിസൈനർ ജോസ് വരാപ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ ജോയ് മേലൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് തങ്കപ്പൻ.സോമൻ പെരിന്തൽമണ്ണ.കോസ്റ്റ്യൂമർ ഇന്ദ്രൻസ് ജയൻ. ആർട്ട് പ്രഭ മണ്ണാർക്കാട്.

അലൻസിയർ,പൊന്നമ്മ ബാബു,മേഘനഷാ,അൽസാബിത്ത്(ഉപ്പും മുളകും ഫെയിം) അജാസ്(പുലി മുരുകൻ ഫെയിം)നീതു, നിരഞ്ജന,ആരതി.സോനാ, ജോനാഥൻ,അമിത്ത് ഐസക്ക് സക്രിയ,റസിൽ രാജേഷ്,നിസാർ മാമുക്കോയ,രജത് കുമാർ,ഫർഹാൻ,കൃഷ്ണദേവ്.അർജുൻ.ഡിജു വട്ടൊളി എന്നിവർ അഭിനയിക്കുന്നു.തൊടുപുഴ പീരുമേട് പരിസരപ്രദേശങ്ങളിൽ ഫെബ്രുവരി മാസം ചിത്രികര ണം ആരംഭിക്കുന്നു.പി ആർ ഒ  എം കെ ഷെജിൻ.

malayalam film pooja Movies malayalam cinema