സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന റെട്രോ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് ഒന്നിന് ചിത്രം തിയറ്ററുകളില്‍ എത്തും. റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. കങ്കുവയുടെ വലിയ പരാജയത്തിന് പിന്നാലെ എത്തുന്ന ചിത്രമായതിനാല്‍ സൂര്യയ്ക്ക് വിജയം അത്യാവശ്യമാണ്. ജിഗര്‍തണ്ട ഡബിള്‍ എക്‌സിന്റെ വിജയത്തിന് ശേഷം എത്തുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രമാണ് റെട്രോ.
ഡിസംബര്‍ 25 നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. സൂര്യയുടെ കരിയറിലെ 44ാം ചിത്രമായ റെട്രോയില്‍ പൂജ ഹെഗ്‌ഡെയാണ് നായിക. ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്മണ്യന്‍, പ്രേം കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജ്യോതികയുടെയും സൂര്യയുടെയും നിര്‍മ്മാണ കമ്പനിയായ 2 ഡി എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മ്മാണം.
സന്തോഷ് നാരായണനാണ് സംഗീത സംവിധാനം. ഛായാഗ്രഹണം ശ്രേയസ് കൃഷ്ണ, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം ജാക്കി, മായപാണ്ടി, വസ്ത്രാലങ്കാരം പ്രവീണ്‍ രാജ, സ്റ്റണ്ട്‌സ് കെച്ച ഖംഫക്‌ഡേ, സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യന്‍, കാര്‍ത്തികേയന്‍ സന്താനം, മേക്കപ്പ് വിനോദ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍ സുറെന്‍ ജി, അഴകിയകൂത്തന്‍, നൃത്തസംവിധാനം ഷെരീഫ് എം, കോസ്റ്റ്യൂമര്‍ മുഹമ്മദ് സുബൈര്‍, സ്റ്റില്‍സ് ദിനേഷ് എം, പബ്ലിസിറ്റി ഡിസൈന്‍സ് ടൂണെ ജോണ്‍, കളറിസ്റ്റ് സുരേഷ് രവി, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബി സെന്തില്‍ കുമാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഗണേഷ് പി എസ്.
സൂര്യയുടെ 'റെട്രോ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
മെയ് ഒന്നിന് ചിത്രം തിയറ്ററുകളില്‍ എത്തും. റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. കങ്കുവയുടെ വലിയ പരാജയത്തിന് പിന്നാലെ എത്തുന്ന ചിത്രമായതിനാല്‍ സൂര്യയ്ക്ക് വിജയം അത്യാവശ്യമാണ്.
New Update