'മിറാഷ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു

ആസിഫ് അലി, അപർണ്ണ ബാലമുരളി, ഹക്കീം ഷാജഹാൻ,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന " '' മിറാഷ് " എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു

author-image
Rajesh T L
New Update
jeethu

ആസിഫ് അലി,അപർണ്ണ ബാലമുരളി,ഹക്കീം ഷാജഹാൻ,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന" ''മിറാഷ് "എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.
ഹക്കീം ഷാജഹാൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.അപർണ്ണ ബാലമുരളി ആദ്യ ക്ലാപ്പടിച്ചു.ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ 
മുകേഷ് ആർ മേത്ത,ജതിൻ എം സെഥി,സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു.

ll

അപർണ ആർ തരക്കാട് എഴുതിയ കഥയ്ക്ക്  ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.എഡിറ്റർ-വി.എസ്.വിനായക്,സംഗീതം-വിഷ്ണു ശ്യാം,ലൈൻ പ്രൊഡ്യൂസർ- ബെഡ്‌ടൈം സ്റ്റോറീസ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-കറ്റീന ജീത്തു, കൺട്രോളർ-പ്രണവ് മോഹൻ,പ്രൊഡക്ഷൻ ഡിസൈനർ-പ്രശാന്ത് മാധവ്,കോസ്റ്റ്യൂം ഡിസൈനർ- ലിൻ്റ ജീത്തു,മേക്കപ്പ്-അമൽ ചന്ദ്രൻ,സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്ണൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ വിഎഫ്എക്സ്-ടോണി മാഗ്മിത്ത്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഹസ്മീർ നേമം, രോഹിത് കിഷോർ,പ്രൊഡക്ഷൻ മാനേജർ-അനീഷ് ചന്ദ്രൻ,പ്രമോഷൻ കൺസൾട്ടൻ്റ്-വിപിൻ കുമാർ വി,മാർക്കറ്റിംഗ്-10G മീഡിയ,പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്സ്,പി ആർ ഒ-എ എസ് ദിനേശ്.

Asif ali jeethu joseph aparna balamurali