മലയാളത്തിലെ ഹിറ്റ് ചിത്രം രോമാഞ്ചം സിനിമയുടെ ഹിന്ദി റീമേക്ക് ടീസർ എത്തി

‘കപ്കപി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംഗീത് ശിവനാണ് സംവിധാനം ചെയ്യുന്നത്. ബ്രാവോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമിക്കുന്നത്.

author-image
Anitha
New Update
sdnksskks

സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ‘രോമാഞ്ചം’ സിനിമയുടെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. സിനിമയുടെ ടീസർ എത്തി. ‘കപ്കപി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംഗീത് ശിവനാണ് സംവിധാനം ചെയ്യുന്നത്. ബ്രാവോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമിക്കുന്നത്. 

ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയിൽ എത്തുന്നത് തുഷാർ കപൂറും സൗബിന്റെ വേഷത്തിൽ ശ്രേയസ് തൽപാഡെയുമെത്തും.

മെഹക്ക് പട്ടേൽ ആണ് ചിത്രത്തിന്റെ സഹനിർമാതാവ്. ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ്–കുമാർ പ്രിയദർശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റർ: ബണ്ടി നാഗി. ചിത്രം മേയ് 23ന് തിയറ്ററുകളിലെത്തും.

Movies bollywood movie