രശ്മികയും സൽമാനും തമ്മിൽ 31 വയസ്സിന്റെ പ്രായ വ്യത്യാസം ട്രോളുകൾക്ക് മറുപടിയായി സൽമാൻ ഖാൻ

എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സത്യരാജ്, കാജല്‍ അഗര്‍വാള്‍, കിഷോര്‍ അടക്കം വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സാജിദ് നഡ്വാലയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

author-image
Rajesh T L
Updated On
New Update
ukji

മുംബൈ : സൽമാൻ ഖാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ സിക്കന്ദറിന്റെ ട്രെയിലർ ഞായറാഴ്ചയാണ് പുറത്തിറക്കിയത്. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 59 വയസ്സുള്ള സല്‍മാന്‍ ഖാന്‍റെ നായികയായി 28 വയസ്സുള്ള രശ്മിക മന്ദാന എത്തുന്നത് വലിയ ട്രോളുകള്‍ക്ക് ഇടവരുത്തിയിരുന്നു. 

ട്രെയിലർ ലോഞ്ചിൽ ഈ ട്രോളുകള്‍ ചോദ്യമായി ഉയര്‍‍ന്നപ്പോള്‍ അതിന് സല്‍മാന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്, ട്രോളുകൾക്ക് ശക്തമായ മറുപടി നൽകി സൽമാൻ ഭാവിയിൽ രശ്മികയുടെ മകൾക്കൊപ്പം അഭിനയിക്കാനും താന്‍ തയ്യാറാണ് എന്നാണ് പറഞ്ഞത്.

സല്‍മാനും രശ്മികയും തമ്മിലുള്ള 31 വയസ്സിന്‍റെ പ്രായ വ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോൾ, സൽമാൻ നല്‍കിയ മറുപടി ഇതാണ് "നായികയ്ക്ക് പ്രശ്നം ഇല്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് എന്താണ് പ്രശ്നം, ഒരു കാലത്ത് അവര്‍ (രശ്മിക) വിവാഹം കഴിച്ച് ഒരു പെണ്‍കുട്ടി ഉണ്ടായാല്‍, ആ കുട്ടി വളര്‍ന്ന് സിനിമയില്‍ അഭിനയിക്കുന്നെങ്കില്‍ അവരുടെ കൂടെയും ഞാന്‍ ജോലി ചെയ്യും, അമ്മ അനുവദിച്ചാല്‍" സല്‍മാന്‍ പറഞ്ഞു. 

ഇതേ ചടങ്ങില്‍ രശ്മിക മന്ദാനയുടെ സമർപ്പണത്തെയും ജോലിയോടുള്ള ആത്മാര്‍ത്ഥതയെയും സൽമാൻ ഖാൻ പ്രശംസിച്ചു. രശ്മികയുടെ പെരുമാറ്റം തന്റെ ചെറുപ്പകാലത്തെ ഓർമ്മിപ്പിച്ചുവെന്ന് വെളിപ്പെടുത്തി. പുഷ്പ 2, സിക്കന്ദർ എന്നീ രണ്ട് പ്രധാന പ്രോജക്ടുകൾ ഒരേസമയം രശ്മിക എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് അദ്ദേഹം പങ്കുവെച്ചു. 

“രശ്മിക പുഷ്പ 2 ന്റെ ഷൂട്ടിംഗ് വൈകുന്നേരം 7 മണി വരെ നടത്തി. രാത്രി 9 മണിക്ക് സിക്കന്ദർ സെറ്റിലേക്ക് വന്ന് രാവിലെ 6:30 വരെ ഞങ്ങളോടൊപ്പം ഷൂട്ട് ചെയ്യുമായിരുന്നു, തുടർന്ന് പുഷ്പയിലേക്ക് മടങ്ങുമായിരുന്നു. അവർക്ക് സുഖമില്ലായിരുന്നു. കാലൊടിഞ്ഞതിനുശേഷം, അവർ ഷൂട്ടിംഗ് തുടർന്നു, ഒരു ദിവസം പോലും റദ്ദാക്കിയില്ല. പല തരത്തിൽ, അവർ ചെറുപ്പത്തിലെ എന്നെ ഓർമ്മിപ്പിക്കുന്നു ” സല്‍മാന്‍  പറഞ്ഞു.

മാര്‍ച്ച് 30നാണ് സിക്കന്ദര്‍ തീയറ്ററില്‍ എത്തുന്നത്. എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സത്യരാജ്, കാജല്‍ അഗര്‍വാള്‍, കിഷോര്‍ അടക്കം വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സാജിദ് നഡ്വാലയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

hindi salmankhan Rashmika Mandana bollywood