രസകരമായ ഒരു സംഭവമാണ്.കഥയല്ല സംഭവിച്ചത്.ഈ സംഭവ കഥയിലെ രണ്ടു കഥാപാത്രങ്ങളും ഇപ്പോള്‍ നമ്മളോടൊപ്പം ഇല്ല.ഒരാള്‍ ഭാവഗായകന്‍ ജയചന്ദ്രനാണ്.രണ്ടാമന്‍ നിഷ്‌കളങ്കമായ തമാശകളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റും.
ഇരുവരും ഇരിങ്ങാലക്കുടക്കാരാണ്.മാത്രമല്ല,ഒരേ സ്‌കൂളിലാണ് ഇരുവരും പഠിച്ചതും. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ് സ്‌കൂളില്‍.നാഷണല്‍ ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കാലത്താണ് ഈ സംഭവം നടന്നത്.ജയചന്ദ്രനും ഇന്നസെന്റുമായി ഒന്നു മുട്ടി.ജയചന്ദ്രന്‍ സൈക്കളില്‍ പോകുമ്പോള്‍,നടന്നുപോകുകയായിരുന്ന ഇന്നസെന്റിനെ തട്ടി.അന്നു തൊട്ടാണ് ഇന്നസെന്റ് ഹെന്റമ്മേ എന്നു വിളിച്ചുതുടങ്ങിയതെന്ന് ജയചന്ദ്രന്‍ തമാശയായി പിന്നീട് പറഞ്ഞിട്ടുണ്ട്. സൈക്കിള്‍ തട്ടിയതോടെ ഇന്നസെന്റും ജയചന്ദ്രനുമായി ചെറിയ തോതില്‍ ഉരസലുണ്ടായി.സുഹൃത്തുക്കള്‍ ഇടപെട്ടാണ് ഒടുവില്‍ പ്രശ്‌നം പരിഹരിച്ചത്.
പിന്നീട് കളിത്തോളന്‍ എന്ന ചിത്രത്തിലെ ഗാനം പുറത്തുവന്നതോടോ ജയചന്ദ്രന്‍ തിരക്കുള്ള ഗായകനായി.സിനിമയില്‍ ഇന്നസെന്റും എത്തി.ആദ്യം നിര്‍മാതാവിന്റെ റോളിലായിരുന്നു ഇന്നസെന്റ് ഭാഗ്യപരീക്ഷണം നടത്തിയത്.പിന്നീടാണ് സിനിമയില്‍ നടനായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.ഇരുവരും ഇരിങ്ങാലക്കുടയിലെ പ്രധാന സെലിബ്രിറ്റികളായി മാറുകയും ചെയ്തു.
സിനിമയില്‍ എത്തിയ ശേഷവും ഇരുവരും തമ്മിലുള്ള സൗഹൃദം തുടര്‍ന്നു. കണ്ടുമുട്ടുമ്പോഴെല്ലാം ഈ രണ്ടു ലെജന്റുകളും ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂളിലെ കുട്ടികളായി മാറുമായിരുന്നു.തമാശകള്‍ പറഞ്ഞും പരസ്പരം കളിയാക്കിയും ഇരുവരും മുന്നേറുന്നത് കണ്ടിരിക്കാന്‍ തന്നെ രസമാണ്.സ്‌കൂള്‍ പഠനകാലത്താണ് മറ്റൊരു ലെജന്‍ഡിനെയും ജയചന്ദ്രന്‍ കാണുന്നത്.സാക്ഷാല്‍ കെ ജെ യേശുദാസിനെ. ഫോര്‍ട്ടുകൊച്ചിക്കാരന്‍ യേശുദാസും ജയചന്ദ്രനും സ്‌കൂള്‍ കലോത്സവത്തിനെത്തിയതായിരുന്നു.
ശാസ്ത്രീയ സംഗീതത്തിനും ലളിതഗാനത്തിനും യേശുദാസിനായിരുന്നു ഒന്നാം സമ്മാനം.മൃദംഗത്തില്‍ ഒന്നാം സ്ഥാനവും ലളിതസംഗീതത്തില്‍ രണ്ടാം സ്ഥാനവും നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ജയചന്ദ്രനും കിട്ടി. ഇരിങ്ങാലക്കുടയിലെ പള്ളിപ്പെരുന്നാളും 8 വയസ്സുമുതല്‍ പള്ളി ക്വയറില്‍ പാടിയതുമൊക്കെ ജയചന്ദ്രന്‍ ഓര്‍ത്തോര്‍ത്ത് പറഞ്ഞിരുന്നു.ജീവിതാവസാനം വരെ ജയചന്ദ്രനും ഇന്നസെന്റും തനി ഇരിങ്ങാലക്കുടക്കാരായിരുന്നു.നാടിനോട് ഏറെ ഇഷ്ടമുണ്ടായിരുന്നവര്‍.അഭിമുഖങ്ങളിലും പൊതുവേദികളിലും നാടിനെക്കുറിച്ചും പഴയ കാലവും ഇരുവരും വാചാലരായി.
അങ്ങനെ അക്കാലവും ഇരിങ്ങാലക്കുടയും മലയാളികള്‍ക്ക് സുപരിചിതമാണ്.മുന്‍ശുണ്ഠി ഉണ്ടായിരുന്നെങ്കിലും വലിയ നര്‍മബോധം ജയചന്ദ്രനുണ്ടായിരുന്നു. ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്തിരുന്നു ഭാവഗായകന്‍. ഇന്നസെന്റാണെങ്കില്‍ അടിമുടി നര്‍മമായിരുന്നു.തൃപ്പൂണിത്തുറ രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചു മക്കളില്‍ ഒരാളായി എറണാകുളം രവിപുരത്താണ് ജയചന്ദ്രന്‍ ജനിച്ചത്.പിന്നീട് കുടുംബത്തോടൊപ്പം ഇരിങ്ങാലക്കുടയില്‍ താമസമാക്കി.സംഗീതത്തില്‍ പാണ്ഡിത്യമുള്ളയാളായിരുന്നു അച്ഛന്‍.അച്ഛനായിരുന്നു ജയചന്ദ്രന്റെ ആദ്യഗുരു. ചെറുപ്രായത്തില്‍ തന്നെ മൃദംഗവും അഭ്യസിച്ചു തുടങ്ങി.
തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28നാണ് ഇന്നസെന്റ് ജനിച്ചത്.ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍,ഡോണ്‍ ബോസ്‌കോ എസ് എന്‍ എച്ച് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം.എട്ടാം ക്ലാസ് വരെയാണ് ഇന്നസെന്റ് പഠിച്ചത്.നാട്ടുകാരന്‍ കൂടിയായ സംവിധായകന്‍ മോഹന്‍ കഴിയാണ് വെള്ളിത്തിരയിലെത്തുന്നത്.1972-ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ഇന്നസെന്റിന്റ ആദ്യ ചിത്രം.കരിയറിന്റെ തുടക്കക്കാലത്ത് ചലച്ചിത്ര നിര്‍മാതാവ് കൂടിയായിരുന്നു ഇന്നസെന്റ്.1981ല്‍ പുറത്തിറങ്ങിയ വിട പറയും മുമ്പേ,19982ല്‍ പുറത്തിറങ്ങിയ ഓര്‍മയ്ക്കായി, ഇളക്കങ്ങള്‍,1983ല്‍ പുറത്തിറങ്ങിയ ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് തുടങ്ങിയവയാണ് നിര്‍മ്മിച്ച പ്രധാന ചിത്രങ്ങള്‍.