സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ എന്ന ചിത്രത്തിന്റെ സംവിധായകൻ രതീഷ് പൊതുവാൾ നിർമാതാവിനെ വഞ്ചിക്കുകയിരുന്നു എന്ന് പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂരാണ് ഫേസ്ബുക് പോസ്റ്റിലൂടെ സംവിധായകനെതിരെ പറഞ്ഞത്. 4കോടി ബജറ്റിൽ തീരേണ്ട ചിത്രം 20കോടി രൂപയ്ക്കാണ് രതീഷ് പൊതുവാൾ തീർത്തത് എന്നാണ് വെളിപ്പെടുത്തിയത്.
2024ൽ പുറത്തിറങ്ങിയ ചിത്രം കനത്ത പരാജയമാണ് തിയറ്ററുകളിൽ നിന്ന് നേടിയത്. ചിത്രം പരാജയപ്പെട്ടതോടെ നിർമാതാവ് സാമ്പത്തിക പ്രതിസന്ധിയിലായി എന്നാണ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ കൂടിയായ ബിനു പറയുന്നത്. ഇമ്മാനുവൽ, അജിത് തലപ്പിള്ളി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
സംവിധായകൻ രതീഷ് പൊതുവാളും ചിത്രത്തിനായി പണം മുടക്കിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ആയ താനോ മറ്റു ടെക്നീഷ്യന്മാരോ അഭിനേതാക്കളോ നിർമ്മാതാവിനെ പറ്റിച്ചിട്ടില്ല. നിർമാതാക്കളെ ചതിച്ചത് അവർ വിശ്വസിച്ചിരുന്ന സംവിധായകനാണ്.
4 കോടിയിൽ നിന്നും 20 കോടി ബജറ്റ് ആയിട്ടും സിനിമ തിയറ്ററിൽ എത്തിക്കാൻ മനസ് കാണിച്ചതിന് നിർമാതാക്കൾക്ക് നന്ദിയുണ്ടെന്ന് ബിനു പറയുന്നു. പ്രൊഡ്യൂസർ അസോസിയേഷൻ ഭാരവാഹിയായ സുരേഷ് കുമാർ പത്ര സമ്മേളനത്തിൽ സിനിമയുടെ പേര് എടുത്ത് പറയാതെ സംവിധായകനെ മാത്രം കുറ്റപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ ഉള്ള സംവിധായകനെ വച്ചു സിനിമ ചെയ്താൽ പ്രൊഡ്യൂസർന്മാർ കനത്ത നഷ്ടം നേരിടേണ്ടി വരും_ സുരേഷ് കുമാർ പറയുന്നു.
നിലവിൽ രതീഷ് പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുകയാണ്. ഇതിന്റെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനു മോശം അവസ്ഥ വരാതിരിക്കട്ടെ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.