എല്ലാ ആഴ്ചയും പുതിയ സിനിമകളും വെബ് സീരീസുകളും വ്യത്യസ്ത OTT പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാറുണ്ട്.പതിവ് പോലെ ഈ ആഴ്ചയും OTT പ്ലാറ്റ്‌ഫോമുകളിൽ തമിഴ്,മലയാളം സിനിമകൾ റിലീസ് ചെയ്തു.സാഗര്‍ ഹരിയുടെ രചനയിലും സംവിധാനത്തിലും ഇന്ദ്രന്‍സ്,മുരളി ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനകരാജ്യം നവംബർ 10ന് ആമസോൺ പ്രൈമിൽ റീലീസ് ചെയ്തു.വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രമാണ് കഥ ഇന്നുവരെ.നാല് വ്യത്യസ്ത പ്രണയികൾ തമ്മിലുള്ള പ്രണയബന്ധമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.ചിത്രം വ്യാഴാഴ്ച മനോരമ മാക്‌സ് ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു .
അമൽ നീരദ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രമാണ് ബൊഗെയ്ൻവില്ല.കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ തിരോധാനം പോലീസ് അന്വേഷിക്കുമ്പോൾ ആ സംഭവത്തിൽ ഒരു കുടുംബം എങ്ങനെ അകപ്പെടുന്നുവെന്നും,അവർ എങ്ങനെ അതിൽ നിന്നും മോചിതരാകും എന്നതാണ് ഇതിവൃത്തം.ക്രൈം,ത്രില്ലർ,സസ്പെൻസ്,ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രം സോണി ലൈവ് ഒടിഡി സൈറ്റിൽ റിലീസ് ചെയ്തു.
സിരുത്തൈ ശിവ സംവിധാനം ചെയ്ത് സൂര്യയ നായകനായ ആക്ഷൻ ചിത്രമാണ് 'കംങ്കുവ'.വമ്പൻ ഹൈപ്പോടെ റിലീസ് ചെയ്ത ചിത്രം ജനശ്രദ്ധ നേടുന്നതിൽ പരാജയപ്പെട്ടു.അതായത് ചിത്രം ഫ്ലോപ്പ് ആണെന്ന നിഗമനത്തിലാണ് ആരാധകർ. ബിഗ് ബഡ്ജറ്റിലൊരുക്കിയ ചിത്രം ആരാധകരെ ആകർഷിക്കുന്നതിലും പരാജയപ്പെട്ടു. കഴിഞ്ഞ മാസം 14ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആമസോൺ പ്രൈം ഒടിഡി പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
രഞ്ജിത്ത് സംവിധാനം ചെയ്ത് വിക്രം, മാളവിക മോഹനൻ, തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ച 'തങ്കലാൻ' നവംബർ 15ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം 100 കോടി ക്ലബിലും ഇടംപിടിച്ചു.ചിത്രത്തിൻ്റെ ഒടിഡി റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു.എന്നാൽ റിലീസിന് ഇടയ്ക്കിടെ കാലതാമസം നേരിട്ട സാഹചര്യത്തിൽ വളരെ നിശബ്ദമായാണ് ഡിസംബർ 10ന് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.