ത്രില്ലര്‍ മൂഡ് ക്രിസ്റ്റീന സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ്

സിനിമയുടെ ഭാഗമായവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പ്രകാശനം നടന്നത്. തീര്‍ത്തുമൊരു ത്രില്ലര്‍ മൂഡിലാണ് ചിത്രത്തിന്റെ കഥാസന്ദര്‍ഭങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

author-image
Sneha SB
New Update
WhatsApp Image 2025-08-05 at 2.24.13 PM

ഗ്രാമവാസികളുടെ പ്രിയപ്പെട്ടവരായ നാല് ചെറുപ്പക്കാര്‍ സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയില്‍സ് ഗേള്‍ കടന്നു വരുന്നതോടെ ആ ഗ്രാമത്തില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളും തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണതകളും നിറഞ്ഞ ചിത്രം ക്രിസ്റ്റീനയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സിനിമയുടെ ഭാഗമായവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പ്രകാശനം നടന്നത്. തീര്‍ത്തുമൊരു ത്രില്ലര്‍ മൂഡിലാണ് ചിത്രത്തിന്റെ കഥാസന്ദര്‍ഭങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തമിഴ്‌നാട് എന്നിവിടങ്ങളായിരുന്നു ലൊക്കേഷന്‍സ്.

സുധീര്‍ കരമന, എം ആര്‍ ഗോപകുമാര്‍, സീമ ജി നായര്‍, നസീര്‍ സംക്രാന്തി, ആര്യ, മുരളീധരന്‍ (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായ കൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാന്‍, കലാഭവന്‍ നന്ദന,  എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

ബാനര്‍- സി എസ് ഫിലിംസ്, നിര്‍മ്മാണം - ചിത്രാസുദര്‍ശനന്‍, രചന, സംവിധാനം - സുദര്‍ശനന്‍, ഛായാഗ്രഹണം- ഷമീര്‍ ജിബ്രാന്‍, എഡിറ്റിംഗ് - അക്ഷയ് സൗദ, ഗാനരചന - ശരണ്‍ ഇന്‍ഡോകേര, സംഗീതം - ശ്രീനാഥ് എസ് വിജയ്, ആലാപനം - ജാസി ഗിഫ്റ്റ്, നജിം അര്‍ഷാദ്, രശ്മി മധു, ലക്ഷ്മി രാജേഷ്, കോസ്റ്റ്യും - ഇന്ദ്രന്‍സ് ജയന്‍, ബിജു മങ്ങാട്ടുകോണം, ചമയം - അഭിലാഷ് തിരുപുറം, അനില്‍ നേമം, കല- ഉണ്ണി റസ്സല്‍പുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അജയഘോഷ് പരവൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - സബിന്‍ കാട്ടുങ്കല്‍, ബി ജി എം - സന്‍ഫീര്‍, മ്യൂസിക് റൈറ്റ്‌സ് -ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, കോറിയോഗ്രാഫി - സൂര്യ, അസിസ്റ്റന്റ് ഡയറക്ടര്‍ - ദര്‍ശന്‍, സ്‌പോട്ട് എഡിറ്റര്‍- അക്ഷയ്, പ്രൊഡക്ഷന്‍ മാനേജര്‍ - ആര്‍ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി വാമനപുരം, ഡിസൈന്‍സ് -ടെര്‍സോക്കോ, സ്റ്റുഡിയോ-ചിത്രാഞ്ജലി, സ്റ്റില്‍സ് - അഖില്‍, പിആര്‍ഓ - അജയ് തുണ്ടത്തില്‍ .

malayalam movie New movie