തുടരും സിനിമയുടെ റിലീസ് തിയ്യതി പുറത്ത്‌

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍- ശോഭന ചിത്രം തുടരും തിയ്യറ്ററുകളിലേക്ക്.ഏപ്രില്‍ 25നാണ് 'തുടരും' തിയേറ്ററിലെത്തുന്നത്.

author-image
Akshaya N K
New Update
movie

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍- ശോഭന ചിത്രം തുടരും റിലീസിനെത്തുന്നു.സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പങ്കുവെച്ചു.കെഎല്‍ 03 എല്‍ 4455 നമ്പറിലുള്ള കറുപ്പ് അംബാസഡര്‍ കാറില്‍ ചാരി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് റിലീസ് പ്രഖ്യാപന പോസ്റ്ററിലുള്ളത്. 

ഏപ്രില്‍ 25നാണ് 'തുടരും' തിയേറ്ററിലെത്തുന്നത്.

 

മോഹന്‍ലാലിന്റെ കരിയറിലെ 360ാമത്തെ ഈ ചിത്രത്തില്‍
 ഡ്രൈവര്‍ ഷണ്മുഖന്‍ എന്ന കഥാപാത്രത്തേയാണ്  അവതരിപ്പിക്കുന്നത്. കെ.ആര്‍. സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.  ചിത്രം നിര്‍മിക്കുന്നത് എം. രഞ്ജിത്ത് ആണ്.

Tharun Moorthy shobhana thudarummovie actor mohanlal