/kalakaumudi/media/media_files/2025/04/23/qoc1dt8g7oVlMcRhuIZ0.jpg)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്ന 'തുടരും' എന്ന ചിത്രത്തിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചു.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഏപ്രില്‍ 25 വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തും.ഫാമിലി ഡ്രാമയായി അണിയറപ്രവര്‍ത്തകര്‍ പറയുന്ന ചിത്രത്തിനെ ആരാധകര്‍ ദൃശ്യവുമായാണ് താരതമ്യം ചെയ്യുന്നത്. മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ ഈ സിനിമയെ ദൃശ്യത്തിന്റെ ഒപ്പം ചേര്‍ത്ത് പറഞ്ഞിരുന്നു. അതിനുശേഷം വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കെ.ആര്‍. സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്.അന്തരിച്ച എഡിറ്റര്‍ നിഷാദ് യൂസഫും, ഷഫീഖ് വി.ബിയും എഡിറ്റു ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഷാജി കുമാറാണ്. സംഗീതം:ജേക്സ് ബിജോയ്